2017, ജൂലൈ 7, വെള്ളിയാഴ്‌ച

ഷാക് പ്രിവേർ - വാക്കുകൾ


prevert

ഫ്രഞ്ച് കവിയും തിരക്കഥാകൃത്തുമായ ഷാക് പ്രിവേർ Jacques Prevert 1900 ഫെബ്രുവരി 4ന്‌ പാരീസിൽ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ചു. അദ്ദേഹത്തിന്റെ ആത്മകഥാപരമായ Enfance (ബാല്യം) എന്ന ഗദ്യകവിത തെരുവുകോമാളികളും പാട്ടുകാരുമൊക്കെയുള്ള ഒരു സന്തുഷ്ടബാല്യത്തിന്റെ ഓർമ്മകൾ നിറഞ്ഞതാണ്‌. Office Central des Pauvres de Paris (പാരീസിലെ സാധുക്കൾക്കായുള്ള കേന്ദ്രകാര്യാലയം)ൽ ജോലി ചെയ്തിരുന്ന അച്ഛൻ പലപ്പോഴും മകനെ നഗരത്തിലെ അതിദരിദ്രമായ ചുറ്റുവട്ടങ്ങളിലേക്കു കൂട്ടിക്കൊണ്ടു പോയിരുന്നു. ആ അനുഭവങ്ങൾ ദരിദ്രരോടും തൊഴിലാളികളോടുമുള്ള ആജന്മസഹാനുഭൂതിയായി അദ്ദേഹത്തിൽ അവശേഷിച്ചു. സ്കൂൾ വ്യവസ്ഥയുടെ കാർക്കശ്യങ്ങളോടു പൊരുത്തപ്പെടാൻ കഴിയാതെ പതിനാലാമത്തെ വയസ്സിൽ അദ്ദേഹത്തിന്റെ വിദ്യാഭ്യാസം അവസാനിച്ചു. തെരുവുകളിലാണ്‌ തന്റെ പഠനം നടന്നതെന്ന് പില്ക്കാലത്തദ്ദേഹം അഭിമാനത്തോടെ പറയുന്നുണ്ട്. 

1920ൽ അദ്ദേഹം നിർബ്ബന്ധിതസൈന്യസേവനത്തിനു ചേർന്നു. ഇക്കാലത്തു പരിചയപ്പെട്ട Yves Tanguy, Marcel Duhamel എന്നിവരോടൊപ്പം പിന്നീടദ്ദേഹം പാരീസിലേക്കു പോയി. പാരീസിലെ ബൊഹീമിയൻ ജീവിതത്തിനിടയിലാണ്‌ ആന്ദ്രേ ബ്രിട്ടന്റെ നായകത്വത്തിലുള്ള സറിയലിസ്റ്റ് പ്രസ്ഥാനത്തിൽ അവർ എത്തിപ്പെടുന്നത്. എന്നാൽ 1928ൽ മൂവരും അതിൽ നിന്നു പുറത്തുപോന്നു. ഇക്കാലത്താണ്‌ പ്രിവേർ കവിതയിലേക്കു തിരിയുന്നത്. 1932ൽ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയോട് അഫിലിയേറ്റു ചെയ്തിരുന്ന ഗ്രൂപ്പ് ഒക്ടോബർ എന്ന നാടകക്കമ്പനിയിൽ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങി. ശക്തമായ രാഷ്ട്രീയപ്രമേയങ്ങൾക്ക് സറിയലിസ്റ്റ് രൂപഘടന നല്കുന്ന നാടകങ്ങൾ അവർക്കു വേണ്ടി അദ്ദേഹം എഴുതി. 1930കളുടെ പകുതി കഴിഞ്ഞതോടെ അദ്ദേഹം പ്രമുഖനായ ഒരു തിരക്കഥാകൃത്തും സംഭാഷണരചയിതാവും ആയിക്കഴിഞ്ഞിരുന്നു. Jean Renoir, Marcel Carne എന്നീ സംവിധായകരുമായി അദ്ദേഹം സഹകരിക്കുന്നത് ഇക്കാലത്താണ്‌. 1943-45ൽ കാർണേയുമായി ചേർന്നു നിർമ്മിച്ച Les Enfants du paradis ഫ്രഞ്ചു സിനിമയിലെ എക്കാലത്തെയും വലിയ ക്ലാസ്സിക്കുകളിൽ ഒന്നാണ്‌. 

കവിതയിൽ അദ്ദേഹം പ്രശസ്തനാകുന്നതും 1945ൽ തന്നെ പ്രസിദ്ധീകരിച്ച paroles (വാക്കുകൾ/വചനങ്ങൾ) എന്ന സമാഹാരത്തിലൂടെയാണ്‌. പ്രിവേറിന്റെ കവിതകൾ സംസാരിച്ചത്  മതവും രാഷ്ട്രവും ഒരേ പോലെ അന്യമായിരുന്ന യുദ്ധാനന്തരതലമുറയിലെ ഫ്രഞ്ച് യുവത്വത്തോടാണ്‌. അഞ്ചു ലക്ഷം കോപ്പികൾ വില്ക്കത്തക്ക വിധം അത്ര പ്രശസ്തമായി ആ പുസ്തകം. ഈ കവിതകളിൽ പലതിനും ഹംഗേറിയൻ സംഗീതജ്ഞനായ ജോസഫ് കോസ്മ ഗാനരൂപം നല്കിയിട്ടുണ്ട്. Histoires (1946; “Stories”), Spectacle (1951), Grand bal du printemps (1951; “Grand Ball of Spring”), Charmes de Londres (1952; “Charms of London”), Histoires et d’autres histoires (1963; “Stories and Other Stories”), and Choses et autres (1972; “Things and Other Things”) എന്നിവയാണ്‌ അദ്ദേഹത്തിന്റെ മറ്റു കവിതാസമാഹാരങ്ങൾ. ദീർഘകാലത്തെ രോഗത്തിനു ശേഷം 1977 ഏപ്രിൽ 11ന്‌ ഫ്രാൻസിലെ നോർമൻഡിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.
prevert2


1. മണ്ടൻ

തല കൊണ്ടവൻ ഇല്ല എന്നു പറയുന്നു
പക്ഷേ ഹൃദയം  കൊണ്ടവൻ അതെ എന്നു പറയുന്നു
താനിഷ്ടപ്പെടുന്നതിനോട് അതെ എന്നവൻ പറയുന്നു
തന്നെ പഠിപ്പിക്കുന്നയാളോട് ഇല്ല എന്നവൻ പറയുന്നു
അവൻ എഴുന്നേറ്റു നിൽക്കുന്നു
അവരവനെ ചോദ്യം ചെയ്യുന്നു
എല്ലാ ചോദ്യങ്ങളും പ്രഹേളികകളാണവന്‌
പെട്ടെന്നവനു ചിരിയടക്കാനാവുന്നില്ല
സകലതുമവൻ മായ്ച്ചുകളയുന്നു
അക്കങ്ങളും വാക്കുകളും
തീയതികളും പേരുകളും
വാക്യങ്ങളും കെണികളും
മാഷിന്റെ ഭീഷണികൾക്കു കീഴിലും
അതിമിടുക്കന്മാരുടെ കൊഞ്ഞനം കുത്തലിനു മുന്നിലും
എല്ലാ നിറങ്ങളുമുള്ള ചോക്കെടുത്ത്
ദൌര്‍ഭാഗ്യത്തിന്റെ ബ്ളാക്ക്ബോർഡിൽ
ആഹ്ളാദത്തിന്റെ മുഖം

അവൻ വരച്ചുവയ്ക്കുന്നു2. പ്രഭാതഭക്ഷണം
അയാൾ കപ്പിൽ
കാപ്പി പകർന്നു
കാപ്പി പകർന്ന കപ്പിൽ
അയാൾ പാലു ചേർത്തു
പാലൊഴിച്ച കാപ്പിയിൽ
അയാൾ പഞ്ചസാരയിട്ടു
ചെറിയ കരണ്ടി കൊണ്ട്
അയാൾ അതിളക്കി
അയാൾ കാപ്പി കുടിച്ചു
പിന്നെ കപ്പു താഴെ വച്ചു
എന്നോടൊരു വാക്കു പറയാതെ
അയാൾ ഒരു സിഗററ്റിനു
തീ കൊളുത്തി
വലയങ്ങളായി
അയാൾ പുകയൂതിവിട്ടു
ആഷ്ട്രേയിലേക്ക്
അയാൾ ചാരം തട്ടിയിട്ടു
എന്നോടൊരു വാക്കു പറയാതെ
എന്നെയൊന്നു നോക്കാതെ
അയാൾ എഴുന്നേറ്റു
തലയിൽ തൊപ്പിയെടുത്തു വച്ചു
മഴ പെയ്യുന്നുണ്ടായിരുന്നതിനാൽ
ഒരു മഴക്കോട്ടെടുത്തിട്ടു
എന്നിട്ടയാൾ ഇറങ്ങിപ്പോയി
ആ മഴയത്ത്
എന്നോടൊരു വാക്കു പറയാതെ
എന്നെയൊന്നു നോക്കാതെ
കൈകളിൽ മുഖം പൂഴ്ത്തി
ഞാൻ കരഞ്ഞു.
3. നൈരാശ്യം ഒരു ബഞ്ചിലിരിക്കുന്നു
ഒരു കവലയിൽ ഒരു ബഞ്ചിലിരിക്കുന്ന മനുഷ്യൻ
നിങ്ങൾ കടന്നുപോകുമ്പോൾ നിങ്ങളെ വിളിക്കുന്നു
അയാൾ കണ്ണട വച്ചിരിക്കുന്നു പഴകി നരച്ച വേഷമാണയാളുടേത്
അയാൾ ഒരു സിഗാർ വലിക്കുന്നുണ്ട്
അയാൾ ഇരിക്കുകയാണ്‌
നിങ്ങൾ കടന്നുപോകുമ്പോൾ അയാൾ നിങ്ങളെ വിളിക്കുകയാണ്‌
അല്ലെങ്കിൽ നിങ്ങളെ നോക്കി ഒരു ചേഷ്ട കാട്ടുകയാണ്‌
അയാളെ നോക്കരുത്
അയാൾക്കു ചെവി കൊടുക്കരുത്
നിൽക്കാതെ കടന്നുപോവുക
നിങ്ങൾ അയാളെ കണ്ടില്ലെന്ന മട്ടിൽ
അയാൾ പറഞ്ഞതു കേട്ടില്ലെന്ന മട്ടിൽ
നടന്നുപോവുക വേഗം നടന്നുപോവുക
നിങ്ങൾ അയാളെ നോക്കിയാൽ
അയാൾക്കു കാതു കൊടുത്താൽ
അയാൾ നിങ്ങളെ നോക്കി ഒരു ചേഷ്ട കാട്ടും
പിന്നെ ഒന്നിനുമാവില്ല ഒരാൾക്കുമാവില്ല
അയാൾക്കടുത്തു ചെന്നിരിക്കുന്നതിൽ നിന്നു നിങ്ങളെ തടുക്കാൻ
അങ്ങനെ പിന്നെ അയാൾ നിങ്ങളെ നോക്കുന്നു
നിങ്ങളെ നോക്കി പുഞ്ചിരി തൂകുന്നു
നിങ്ങൾ കഠോരമായി വേദനിക്കുന്നു
ആ മനുഷ്യൻ പുഞ്ചിരി തൂകിക്കൊണ്ടേയിരിക്കുന്നു
നിങ്ങളും പുഞ്ചിരിക്കുന്നു അതേ പുഞ്ചിരി
കൃത്യമായും
നിങ്ങൾ പുഞ്ചിരിക്കുന്തോറും നിങ്ങൾ വേദനിക്കുന്നു
കഠോരമായി
നിങ്ങൾ വേദനിക്കുന്തോറും നിങ്ങൾ പുഞ്ചിരിക്കുന്നു
അപരിഹാര്യമായി
നിങ്ങൾ അവിടെത്തന്നെ തറഞ്ഞിരുന്നുപോകുന്നു
അടിച്ചുറപ്പിച്ചപോലെ
ഒരു പുഞ്ചിരിയുമായി ആ ബഞ്ചിൽ
കുട്ടികൾ നിങ്ങൾക്കരികിലായി കളിച്ചുനടപ്പുണ്ട്
ആളുകൾ നിങ്ങളെക്കടന്നുപോകുന്നുണ്ട്
പ്രശാന്തമനസ്സുകളായി
കിളികൾ പറന്നുപോകുന്നുണ്ട്
ഒരു മരം വിട്ടു മറ്റൊന്നിലേക്ക്
നിങ്ങൾ ഒറ്റയിരിപ്പിരിക്കുന്നു
ആ ബഞ്ചിൽ
നിങ്ങൾക്കറിയുകയും ചെയ്യാം നിങ്ങൾക്കറിയാം
ഇനിയൊരിക്കലും നിങ്ങൾ കളിക്കില്ല
ആ കുട്ടികളെപ്പോലെയെന്ന്
നിങ്ങൾക്കറിയാം
ഇനിയൊരിക്കലും നിങ്ങൾ നടന്നുപോകില്ല
പ്രശാന്തമനസ്സായി
ആ കടന്നുപോയ ആളുകളെപ്പോലെയെന്ന്
ഇനിയൊരിക്കലും പറക്കില്ല
ഒരു മരത്തിൽ നിന്ന് മറ്റൊന്നിലേക്ക്
ആ കിളികളെപ്പോലെയെന്ന്.4. കിളിയുടെ പടം വരയ്ക്കേണ്ടതെങ്ങനെയെന്ന്
ആദ്യമായി ഒരു കൂടു വരയ്ക്കുക.
വാതിൽ തുറന്നിട്ടിരിക്കണം.
എന്നിട്ട്‌
ഭംഗിയുള്ള
ലളിതമായ
കിളിക്കുപയോഗമുള്ള
എന്തെങ്കിലുമൊന്ന്
വരച്ചുചേർക്കുക.
പിന്നെ കാൻവാസ്‌ ഒരു മരത്തിൽ ചാരിവയ്ക്കുക.
തൊടിയിലോ
മരക്കൂട്ടത്തിലോ
കാട്ടിലോ ആകാം.
എന്നിട്ടൊരു മരത്തിനു പിന്നിൽ
ഒളിച്ചുനിൽക്കൂ.
മിണ്ടരുത്‌
അനങ്ങരുത്‌...
ഒരുവേള കിളി പെട്ടെന്നെത്തിയെന്നുവരാം
ഒരുവേള  തീരുമാനമെടുക്കാൻ കിളി വർഷങ്ങളെടുത്തെന്നുമാകാം.
മനസ്സിടിയരുത്‌
കാത്തിരിക്കുക
വേണമെങ്കിൽ വർഷങ്ങളോളം കാത്തിരിക്കുക
കിളി വന്നാലും വൈകിയാലും
അതുമായി ചിത്രത്തിന്റെ മേന്മയ്ക്ക്‌ ഒരു ബന്ധവുമില്ലെന്നുമോർക്കുക.
കിളിയെത്തുമ്പോൾ
അതെത്തിയെന്നാണെങ്കിൽ
പരിപൂർണ്ണനിശബ്ദത പാലിക്കുക
കിളി കൂട്ടിലേക്കു കയറാൻ കാത്തിരിക്കുക.
അതു കയറിക്കഴിഞ്ഞാൽ
തൂലിക കൊണ്ട്‌ വാതിൽ മെല്ലെയടയ്ക്കുക.
പിന്നെ കൂടിന്റെ അഴികൾ
ഒന്നൊന്നായി ചായമടിച്ചു മായ്ക്കുക.
കിളിയുടെ ഒരു തൂവൽ പോലും തൊടാതിരിക്കാൻ
ശ്രദ്ധ വേണം.
അടുത്തതായി ഒരു മരത്തിന്റെ ചിത്രം വരയ്ക്കണം.
കിളിക്കായി
അതിന്റെ ഏറ്റവും നല്ല ചില്ല തിരഞ്ഞെടുക്കുക.
പച്ചിലച്ചാർത്തും
കാറ്റിന്റെ പുതുമയും
വെയിലു വീഴുന്ന പൂമ്പൊടിയും വരയ്ക്കുക.
വേനൽപ്പുൽക്കൊടികളിൽ
ചീവീടിന്നിരമ്പവും വരയ്ക്കുക.
ഇനി കിളി പാടാനൊരുങ്ങുന്നതു നോക്കിയിരിക്കുക.
കിളി പാടുന്നില്ലെന്നാണെങ്കിൽ
അതൊരു ചീത്ത ലക്ഷണമാണ്‌
നിങ്ങളുടെ ചിത്രം മോശമായിപ്പോയി
എന്നതിന്റെ ലക്ഷണമാണ്‌.
അല്ല, അതു പാടുന്നെവെന്നാണെങ്കിൽ
അതു ശുഭലക്ഷണമത്രേ
നിങ്ങൾക്കിനി ഒപ്പു വയ്ക്കാമെന്നാണതിനർത്ഥം.
അങ്ങനെ നിങ്ങൾ
വളരെ മൃദുവായി
കിളിയുടെ ഒരു തൂവൽ പിഴുതെടുക്കുന്നു
ചിത്രത്തിന്റെ ഒരു മൂലയ്ക്ക്‌
നിങ്ങളുടെ പേരു കോറിയിടുകയും ചെയ്യുന്നു.
Jacques Prevert-cat-Paris25. ഇടുങ്ങിയ നേർവഴി
ഓരോ മൈലു ചെല്ലുന്തോറും
ഓരോ വർഷവും
മുഖമടഞ്ഞ കിഴവന്മാർ
കുട്ടികൾക്കു വഴി ചൂണ്ടിക്കൊടുക്കുന്നു
കട്ടിക്കോൺക്രീറ്റിന്റെ ചേഷ്ടകളുമായി
6. ഒഴിവ്
ഞാനെന്റെ തൊപ്പിയെടുത്തു കൂട്ടിൽ വച്ചു
കിളിയെ തലയിൽ വച്ചു ഞാൻ പുറത്തേക്കിറങ്ങി
ഓഹോ
ഇപ്പോൾ സല്യൂട്ടൊന്നും ചെയ്യാറില്ലേ
കമാൻഡിംഗ് ഓഫീസർ ചോദിച്ചു
ഇല്ല
ഇപ്പോൾ ഞാൻ സല്യൂട്ടു ചെയ്യാറില്ല
മറുപടി കിളി പറഞ്ഞു
നല്ലതു തന്നെ
മാപ്പാക്കണേ ഞാൻ കരുതി സല്യൂട്ടു ചെയ്യാറുണ്ടെന്ന്
മുഴുവനേ മാപ്പാക്കിയിരിക്കുന്നു
ഒരു തെറ്റാർക്കും പറ്റാമല്ലോ
കിളി പറഞ്ഞു7. ഗാനം


ഇതേതു നാളാണ്‌
ഇതേതു നാളുമാണ്‌
എന്റെ സ്നേഹിതാ
ഇതെന്റ ജിവിതമാകെ
എന്റെ പ്രണയവും
അന്യോന്യം സ്നേഹിച്ചു ഞങ്ങൾ ജീവിക്കുന്നു
ജീവിച്ചു ഞങ്ങളന്യോന്യം സ്നേഹിക്കുന്നു
ഇതെന്തു ജീവിതമാണെന്നറിയാതെ
ഇതേതു നാളാണെന്നറിയാതെ
ഇതെന്തു പ്രണയമാണെന്നറിയാതെ8. കാരാഗൃഹം സൂക്ഷിപ്പുകാരൻ പാടിയത്
സുന്ദരനായ കാരാഗൃഹം സൂക്ഷിപ്പുകാരാ താനെവിടെയ്ക്കു പോകുന്നു
ആ ചോര പുരണ്ട ചാവിയുമായി
ഞാൻ സ്നേഹിക്കുന്നവളെ തുറന്നുവിടാനായി ഞാൻ പോകുന്നു
അതിനിനിയും നേരം വൈകിയിട്ടില്ലെങ്കിൽ
ആർദ്രതയോടെ ക്രൂരതയോടെ
എന്റെ നിഗൂഢമായ അഭിലാഷങ്ങളിൽ
എന്റെ നോവിന്റെ കയങ്ങളിൽ
ഭാവിയെക്കുറിച്ചുള്ള വ്യാജങ്ങളിൽ
പ്രതിജ്ഞകളുടെ വിഡ്ഢിത്തങ്ങളിൽ
ഞാൻ അടച്ചിട്ടവളെ
അവളെ മോചിപ്പിക്കാനായി ഞാൻ പോകുന്നു
അവൾ സ്വതന്ത്രയാവട്ടെയെന്നാണെനിക്ക്
വേണമെങ്കിലെന്നെ മറന്നോട്ടെയെന്നും
എന്നെ വിട്ടു പോകട്ടെയെന്നും
തിരിയെ വന്നോട്ടെയെന്നും
പിന്നെയുമെന്നെ സ്നേഹിച്ചോട്ടെയെന്നും
ഇനി മറ്റൊരാളെയവൾക്കിഷ്ടമായെങ്കിൽ
അയാളെ സ്നേഹിച്ചോട്ടെയെന്നും
ഞാനിവിടെ ഏകനാവുകയാണെങ്കിൽ
അവളെന്നെ വിട്ടു പോവുകയാണെങ്കിൽ
ഞാനിതു മാത്രമേ സൂക്ഷിക്കൂ
എന്നുമെന്നുമിതു മാത്രമേ സൂക്ഷിക്കൂ

എന്റെ നാളുകളൊടുങ്ങുവോളംഎന്റെ  രണ്ടു കൈകളുടെ കുഴിവുകൾക്കുള്ളിൽ
പ്രണയം കടഞ്ഞെടുത്ത അവളുടെ മുലകളുടെ മാർദ്ദവം
9. പൂക്കടയിൽ
ഒരാൾ പൂക്കടയിൽ കയറിച്ചെല്ലുന്നു
ചില പൂക്കൾ നോക്കിയെടുക്കുന്നു
പൂക്കാരി അതു പൊതിഞ്ഞുകൊടുക്കുന്നു
പണമെടുക്കാനായി
പൂവിന്റെ വില കൊടുക്കാനായി
അയാൾ പോക്കറ്റിൽ കൈയിടുമ്പോൾ
ആ നേരം തന്നെ അയാൾ
നെഞ്ചത്തു കൈ വയ്ക്കുന്നു
താഴെ ചടഞ്ഞുവീഴുന്നു

അയാൾ താഴെ വീഴുമ്പോൾത്തന്നെ
നാണയങ്ങൾ തറയിലേക്കുരുണ്ടുവീഴുന്നു
പൂക്കൾ താഴെ വീഴുന്നു
ആ മനുഷ്യനൊപ്പം
ആ പൂക്കൾക്കൊപ്പം
പൂക്കാരി നിന്നുപോകുന്നു
നാണയങ്ങളുരുളുമ്പോൾ
പൂക്കൾ വീഴുമ്പോൾ
അയാൾ മരിക്കുമ്പോൾ
എത്ര ദാരുണമാണിതൊക്കെ
അവർ എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു
ആ പൂക്കാരി
പക്ഷേ അവർക്കറിയുന്നില്ല
എന്തു ചെയ്യണമെന്ന്
അവർക്കറിയുന്നില്ല
എവിടെത്തുടങ്ങണമെന്ന്
അത്രയൊക്കെച്ചെയ്യാനിരിക്കുന്നു
ആ മനുഷ്യൻ മരിക്കുമ്പോൾ
ആ പൂക്കൾ നശിക്കുമ്പോൾ
ആ നാണയങ്ങൾ
അവ നിലയ്ക്കാതുരുളുമ്പോൾ
10. ശരല്‍ക്കാലം
പാതനടുവിൽ ഒരു കുതിര തളർന്നുവീഴുന്നു
ഇലകളതിനു മേൽ വീഴുന്നു
നമ്മുടെ പ്രണയം വിറ കൊള്ളുന്നു
സൂര്യനുമതുപോലെ.11. സമയനഷ്ടം
ഫാക്റ്ററിപ്പടിക്കലെത്തുമ്പോൾ
തൊഴിലാളി പെട്ടെന്നു നിൽക്കുന്നു
സുന്ദരമായ കാലാവസ്ഥ അയാളുടെ ഷർട്ടിൽ പിടിച്ചു നിർത്തിയതായിരുന്നു
അയാൾ തിരിഞ്ഞുനിന്നു നോക്കുമ്പോൾ
ഉയരത്തിൽ ആകെയുരുണ്ടും ആകെച്ചുവന്നും സൂര്യൻ
അയാളെ നോക്കി മന്ദഹസിക്കുകയാണത്
പരിചയഭാവത്തിൽ കണ്ണിറുക്കിക്കാണിക്കുകയാണ്‌
അല്ല സൂര്യൻസഖാവേ
തനിക്കു തോന്നുന്നില്ലേ
എന്തു മാരകനഷ്ടമാണതെന്ന്
ഇതുപോലൊരു ദിവസം
മുതലാളിക്കു കൊണ്ടു കൊടുക്കുകയെന്നാൽ?

d1a9c345052989823d4221d2bd85cdef--jacques-prévert-robert-richard

12. പൂച്ചെണ്ട്
നീയെന്തു ചെയ്യുന്നു പെൺകുട്ടീ
ഇറുത്തെടുത്ത പുതുപൂക്കളുമായി
നീയവിടെയെന്തു ചെയ്യുന്നു യുവതീ
ആ പൂക്കൾ ഉണങ്ങിയ പൂക്കളുമായി
നീയെന്തു ചെയ്യുന്നു സ്ത്രീയേ
ആ വാടിയ പൂക്കളുമായി
നീയവിടെയെന്തു ചെയ്യുന്നു കിഴവീ
ആ കരിയുന്ന പൂക്കളുമായി

ഞാൻ വിജയിയെ കാത്തുനിൽക്കുന്നു.13. ഉദ്യാനം
കോടിക്കോടി വർഷങ്ങൾ ചേർന്നാലും
മതിയാവില്ല
നിത്യതയുടെ ഒരു നിമിഷത്തെക്കുറിച്ചു
പറയാൻ
മഞ്ഞുകാലവെളിച്ചം വീഴുന്ന
ഒരു പുലരിയിൽ
പാരീസിലെ മങ്ങ്സൂറി പാർക്കിൽ വച്ച്
നീയെന്നെപ്പുണർന്ന നിമിഷം
ഞാൻ നിന്നെപ്പുണർന്ന നിമിഷം
പാരീസിൽ
ഭൂമിയിൽ
ഒരു നക്ഷത്രമായ ഈ ഭൂമിയിൽ
14. ഒരു ശവമടക്കിനു പോകുന്ന വഴി രണ്ടൊച്ചുകൾ പാടിയ പാട്ട്
ഒരു കരിയിലയുടെ ശവമടക്കിനു പോവുകയായിരുന്നു രണ്ടൊച്ചുകൾ
ഓട്ടികൾക്കു മേലവർ കറുത്ത കുപ്പായം പുതച്ചിരുന്നു
കൊമ്പുകളിലവർ കറുത്ത ക്രേപ്പു ചുറ്റിയിരുന്നു
ഒരു സായാഹ്നത്തിലവർ യാത്ര പുറപ്പെട്ടു
അതിമനോഹരമായൊരു ശരൽക്കാലസായാഹ്നം
കഷ്ടം, അവരവിടെയെത്തിയപ്പോൾ
വസന്തമായിക്കഴിഞ്ഞിരുന്നു
മരിച്ചുവീണ ഇലകൾ ഉയിർത്തെഴുന്നേറ്റുകഴിഞ്ഞിരുന്നു
എത്രമേൽ നിരാശരായില്ല ആ രണ്ടൊച്ചുകൾ
ആ നേരത്തല്ലേ സൂര്യൻ, സൂര്യനവരോടു പറയുന്നു-
“അല്പനേരമിരുന്നു ശോകമാറ്റൂ
ഹൃദയം വിരോധമൊന്നും പറയുന്നില്ലെങ്കിൽ
ഒരു ഗ്ളാസ്സു ബിയറു കഴിക്കൂ
വിരോധമില്ലെങ്കിൽ പാരീസിലേക്കുള്ള ബസ്സു പിടിക്കൂ
ഇന്നു രാത്രിയിലതു പുറപ്പെടും
നിങ്ങൾക്കു കാഴ്ചകൾ കാണാം
ശോകവും കൊണ്ടു കാലം കളയേണ്ട
ഞാനാണു പറയുന്നത്
അതു നിങ്ങളുടെ കണ്ണുകളുടെ വെള്ള കറുപ്പിക്കും
നിങ്ങളുടെ സൌന്ദര്യം കളയും
ശവക്കുഴി പറയുന്ന കഥകൾ കേൾക്കാൻ സുഖമുള്ളതല്ല
നിങ്ങളുടെ നിറങ്ങൾ വീണ്ടുമെടുത്തു ധരിക്കൂ
ജീവിതത്തിന്റെ നിറങ്ങൾ“
അപ്പോൾ മൃഗങ്ങളും മരങ്ങളും ചെടികളും
ഒച്ചയെടുത്തു പാടാന്‍ തുടങ്ങി
അതു ജീവന്റെ ഗാനം വേനലിന്റെ നേരുള്ള ഗാനം
പിന്നെയെല്ലാവരും മോന്തി
അന്യോന്യം പാനോപചാരം ചൊല്ലി
അതൊരുജ്ജ്വലമായ സായാഹ്നമായിരുന്നു
ഉജ്ജ്വലമായൊരു ഗ്രീഷ്മസായാഹ്നം
പിന്നെ ഒച്ചുകൾ രണ്ടും നാട്ടിലേക്കു മടങ്ങി
അവർ വികാരഭരിതരായിരുന്നു
അവർ സന്തുഷ്ടരായിരുന്നു
അത്രയ്ക്കവർ കുടിച്ചിരുന്നു
അവരൊന്നു വേച്ചുമിരുന്നു
അവർക്കപായമൊന്നും വരാതെനോക്കാൻ
ആകാശത്തു ചന്ദ്രനുമുണ്ടായിരുന്നു15. പുതയുന്ന പൂഴി
ഭൂതങ്ങളും അത്ഭുതങ്ങളും
കാറ്റുകളും ഏറ്റിറക്കങ്ങളും

കടലങ്ങകലേക്കു വലിഞ്ഞുകഴിഞ്ഞു
നീയോ
തെന്നൽ താരാട്ടുന്നൊരു കടല്പായൽ പോലെ
നിദ്രയുടെ പൂഴിമണലിൽ സ്വപ്നം കണ്ടു നീയനങ്ങുന്നു

ഭൂതങ്ങളും അത്ഭുതങ്ങളും
കാറ്റുകളും ഏറ്റിറക്കങ്ങളും

കടലങ്ങകലേക്കു വലിഞ്ഞുകഴിഞ്ഞു
നിന്റെ പാതി തുറന്ന കണ്ണുകളിൽപ്പക്ഷേ
രണ്ടു കുഞ്ഞലകൾ ശേഷിക്കുന്നു

ഭൂതങ്ങളും അത്ഭുതങ്ങളും
കാറ്റുകളും ഏറ്റിറക്കങ്ങളും

രണ്ടു കുഞ്ഞലകൾ
എനിക്കു മുങ്ങിത്താഴാൻ
16. പക്ഷികളെ അതിരറ്റു സ്നേഹിച്ച വിളക്കുമാടം സൂക്ഷിപ്പുകാരൻ
ആയിരക്കണക്കിനു പക്ഷികൾ വെളിച്ചങ്ങൾക്കു നേർക്കു പറക്കുന്നു
ആയിരക്കണക്കിനവ വന്നുവീഴുന്നു ആയിരക്കണക്കിനവ ചെന്നിടിക്കുന്നു
ആയിരക്കണക്കിനവയുടെ കണ്ണുകളിരുട്ടടയ്ക്കുന്നു ആയിരക്കണക്കിനവ മൂർച്ഛിച്ചു വീഴുന്നു
ആയിരക്കണക്കിനവ ചാവുന്നു
വിളക്കുമാടം സൂക്ഷിപ്പുകാരനു സഹിക്കാവുന്നതല്ല ഇങ്ങനെയൊരു സംഗതി
അത്രമേൽ സ്നേഹമാണയാൾക്കു പക്ഷികളെ
അതിനാലയാൾ പറയുന്നു നാശം! ഇനിയിതു നിർത്താം!
അയാളൊക്കെയും കെടുത്തുന്നു
അകലെ ഒരു ചരക്കുകപ്പൽ തകരുന്നു
ഉഷ്ണമേഖലയിൽ നിന്നു വരുന്നൊരു ചരക്കുകപ്പൽ
നിറയെ പക്ഷികളുമായൊരു ചരക്കുകപ്പൽ
ഉഷ്ണമേഖലയിൽ നിന്നും ആയിരക്കണക്കിനു പക്ഷികൾ
ആയിരക്കണക്കിനു മുങ്ങിച്ചത്ത പക്ഷികൾ17. ഞായറാഴ്ച
ഗോബലിൻ തെരുവിലെ മരനിരകൾക്കിടയിൽ വച്ച്
ഒരു വെണ്ണക്കൽപ്രതിമ എന്റെ കൈക്കു പിടിച്ചു
ഇന്നു ഞായറാഴ്ച ഒരു സിനിമയ്ക്കും സീറ്റില്ല
ചില്ലകളിൽ പക്ഷികൾ മനുഷ്യരെ നിരീക്ഷിച്ചിരിക്കുന്നു
പ്രതിമ എന്നെ ചുംബിക്കുന്നു ആരുമതു കാണുന്നില്ല
ഞങ്ങൾക്കു നേർക്കു വിരലു ചൂണ്ടുന്ന ഒരന്ധബാലനല്ലാതെ.
18. നിങ്ങൾ കാണുന്നതേ നിങ്ങൾ കാണൂ
നഗ്നയായൊരു പെൺകുട്ടി കടലിൽ നീന്തുന്നു
താടി വച്ചൊരു മനുഷ്യൻ ജലത്തിനു മേൽ നടക്കുന്നു
ഏതാണത്ഭുതങ്ങളിൽ അത്ഭുതം,
സുവിശേഷമറിയിക്കുന്ന ദിവ്യാത്ഭുതം?

prevert1


19. പാരീസ് രാത്രിയിൽ
രാത്രിയിലൊന്നൊന്നായുരച്ച മൂന്നു തീപ്പെട്ടിക്കോലുകൾ
ഒന്നു നിന്റെ മുഖമൊന്നാകെക്കാണാൻ
പിന്നൊന്നു നിന്റെ കണ്ണുകൾ കാണാൻ
ഒടുവിലൊന്നു നിന്റെ ചുണ്ടുകൾ കാണാൻ
പിന്നെ നിന്നെയെന്നോടണയ്ക്കുമ്പോൾ
ഇതെല്ലാമോർമ്മ വരുത്തുന്ന കുറ്റിരുട്ടും.
20. ബാലപാഠം
രണ്ടും രണ്ടും നാല്‌
നാലും നാലും എട്ട്‌
എട്ടും എട്ടും പതിനാറ്‌...
ഒന്നുകൂടി: മാഷ്‌ പറയുന്നു
രണ്ടും രണ്ടും നാല്‌
നാലും നാലും എട്ട്‌
എട്ടും എട്ടും പതിനാറ്‌.
അല്ലാ, അതു നോക്കൂ!
മാനത്തൊരു കിന്നരിമൈന പറക്കുന്നു.
കുട്ടി അതിനെ കണ്ടുവല്ലോ
കുട്ടി അതിന്റെ പാട്ടു കേട്ടുവല്ലോ
കുട്ടി അതിനെ വിളിക്കുകയാണല്ലോ.
എന്നെ രക്ഷിക്കൂ കിളീ!
എന്റെ കൂടെ കളിക്കാൻ വരൂ കിളീ!
അങ്ങനെ കിളി പറന്നിറങ്ങുകയായി.
അതു കുട്ടിയുമൊത്തു കളിയാടുകയായി.
രണ്ടും രണ്ടും നാല്‌...
ഒന്നുകൂടി! മാഷ്‌ പറയുന്നു
കുട്ടി കളിക്കുകയാണ്‌
കിളിയും ഒത്തുകളിക്കുകയാണ്‌...
നാലും നാലും എട്ട്‌
എട്ടും എട്ടും പതിനാറ്‌...
പതിനാറുരണ്ടെന്താകും?
പതിനാറുരണ്ടൊന്നുമാവില്ല
മുപ്പത്തിരണ്ടൊരിക്കലുമാവില്ല.
അവ പോയിമറയുന്നു.
കുട്ടി കിളിയെ
തന്റെ മേശക്കടിയിൽ ഒളിപ്പിച്ചിരിക്കുകയാണല്ലോ
കുട്ടികളെല്ലാം അതിന്റെ പാട്ടു കേൾക്കുകയാണല്ലോ
കുട്ടികളെല്ലാം സംഗീതം കേൾക്കുകയാണല്ലോ.
എട്ടും എട്ടും ഊഴമിട്ടു പോയിമറയുന്നു
നാലും നാലും രണ്ടും രണ്ടും
ഊഴമിട്ടു പോയിമറയുന്നു.
ഒന്നും ഒന്നും ഒന്നുമാവുന്നില്ല,
രണ്ടുമാവുന്നില്ല.
ഒന്നിനു പിമ്പൊന്നായി
അവയും പോയിമറയുന്നു.
കിന്നരിമൈന പാടുന്നു
കുട്ടികൾ ഒപ്പം പാടുന്നു
മാഷ്‌ ഒച്ചവയ്ക്കുന്നു:
നിർത്തെടാ കഴുതകളി!
എന്നാൽ കുട്ടികൾ പാട്ടു കേൾക്കുകയാണ്‌
ക്ലാസ്സുമുറിയുടെ ഭിത്തികൾ
നിശബ്ദമായി പൊടിഞ്ഞുതിരുന്നു
അങ്ങനെ ജാലകച്ചില്ലുകൾ
വീണ്ടും മണൽത്തരികളാകുന്നു
മഷി കടലാകുന്നു
മേശ മരങ്ങളാകുന്നു
ചോക്കുകഷണം ചുണ്ണാമ്പുപാറയാവുന്നു
തൂവൽപേനയോ
വീണ്ടുമൊരു കിളിയാകുന്നു.
21. ഓമനേ, നിനക്കായി
എന്റെയോമനേ, നിനക്കായി
പക്ഷിച്ചന്തയിൽ പോയി ഞാൻ
ഒരു കിളിയെ വാങ്ങിവന്നു.
എന്റെയോമനേ, നിനക്കായി
പൂച്ചന്തയിൽ പോയി ഞാൻ
പൂവൊന്നു വാങ്ങിവന്നു.
എന്റെയോമനേ, നിനക്കായി
ആക്രിച്ചന്തയിൽ പോയി ഞാൻ
ഒരു തുടൽ, കനത്ത തുടൽ വാങ്ങിവന്നു.
എന്റെയോമനേ, നിനക്കായി
അടിമച്ചന്തയിൽ പോയി ഞാൻ-
അവിടെത്തിരഞ്ഞു നിന്നെ ഞാൻ,
എങ്ങും കണ്ടില്ല നിന്നെ ഞാൻ. 

----------------------------------------------------------------------------------------------------
  22.ചോരയിലെ പാട്ട്
---------------------------------------------------------------------------------------------------
ലോകമാകെ ചോര തളം കെട്ടിയ ചേറ്റുകുഴികൾ
ഈ ചിന്തിയ ചോരയെല്ലാം എവിടെപ്പോകുന്നു
അതെല്ലാം കുടിച്ചുവറ്റിക്കുന്നതു ഭൂമിയാണോ
കുടിച്ചു വെളിവു കെടുന്നതും
എങ്കിലൊരു തമാശ തന്നെ ഈ പാനശാസ്ത്രം
ഇല്ല ഭൂമിയ്ക്കു തല തിരിയുന്നില്ല
അതിന്റെ തിരിച്ചിലിനു ചരിവു തട്ടുന്നുമില്ല
അതു പതിവു പോലെ നാലു കാലങ്ങളും കയറ്റി
തന്റെ ഉന്തുവണ്ടിയും തള്ളി പോകുന്നു
മഴ...മഞ്ഞ്...
ആലിപ്പഴം...തെളിഞ്ഞ പകൽ...
അതിനൊരിക്കലും തല തിരിയുന്നില്ല
എന്തു ബുദ്ധിമുട്ടിയാണെന്നോ
ഇടയ്ക്കെന്നെങ്കിലുമൊരിക്കൽ
അസന്തുഷ്ടമായൊരു കൊച്ചഗ്നിപർവതത്തിന്‌
അതനുമതി കൊടുക്കുന്നത്
അതു തിരിയുന്നു, ഭൂമി
അതു തിരിയുന്നു, അതിന്റെ മരങ്ങളുമായി...
അതിന്റെ തോട്ടങ്ങളുമായി...അതിന്റെ വീടുകളുമായി
അതിന്റെ കൂറ്റൻ ചോരക്കുളങ്ങളുമായി അതു തിരിയുന്നു
അതു തിരിയുന്നു ജീവനുള്ള സർവതും
അതിനൊപ്പം തിരിയുന്നു ചോര വാർക്കുന്നു
ഭൂമി അതിനൊരു പുല്ലിന്റെ വില പോലും കല്പിക്കുന്നില്ല
അതു തിരിയുന്നു
അതു തിരിഞ്ഞുകൊണ്ടേയിരിക്കുന്നു
ചോരയും ഒഴുകിക്കൊണ്ടേയിരികുന്നു...
ഈ ചിന്തിയ ചോരയെല്ലാം എവിടെപ്പോകുന്നു
കൊലപാതകത്തിന്റെ ചോര...യുദ്ധത്തിന്റെ ചോര...
ദുരിതത്തിന്റെ ചോര...
തടവറകളിൽ പീഡിപ്പിക്കപ്പെടുന്ന മനുഷ്യരുടെ ചോര...
പപ്പാമാരും മമ്മാമാരും പുറത്തറിയാതെ പീഡിപ്പിക്കുന്ന
കുഞ്ഞുങ്ങളുടെ ചോര...
താഴിട്ട തടവറകളിൽ തല തല്ലുന്നവരുടെ ചോര
മേൽക്കൂരയിൽ നിന്നു കാൽ വഴുതി വീഴുന്ന
പണിക്കാരന്റെ ചോര
നവജാതശിശുവിന്റെ കൂടെ
കുത്തിയൊലിച്ചുവരുന്ന ചോരപ്പുഴ
അമ്മ കരയുന്നു...കുഞ്ഞു കരയുന്നു...
ചോരയൊഴുകുന്നു...ഭൂമി തിരിയുന്നു
ഭൂമി തിരിയാതിരിക്കുന്നില്ല
ചോരയൊഴുകാതിരിക്കുന്നില്ല
ഈ ചിന്തിയ ചോരയെല്ലാം എവിടെപ്പോകുന്നു
ഭീഷണി കേട്ടവരുടെ...നിന്ദിതരുടെ ചോര
ആത്മഹത്യ ചെയ്തവരുടെ...
ഫയറിംഗ് സ്ക്വാഡിനു മുന്നിൽ നിന്നവരുടെ...
വധശിക്ഷക്കു വിധിക്കപ്പെട്ടവരുടെ ചോര...
അപകടത്തിൽ ഓർക്കാപ്പുറത്തു മരിക്കുന്നവരുടെ ചോര...
തെരുവിലൂടെ ജീവനുള്ളൊരാൾ നടന്നുപോകുന്നു
തനിക്കുള്ള ചോരയെല്ലാം ഉള്ളിലായി
പൊടുന്നനേ അയാൾ മരിച്ചുപോകുന്നു
അയാളുടെ ചോരയെല്ലാം പുറത്തുമാകുന്നു
ജീവനുള്ള മറ്റുള്ളവരോ ചോര മറച്ചും കളയുന്നു
അവർ ഉടലെടുത്തുകൊണ്ടു പോകുന്നു
ചോര പക്ഷേ അങ്ങനെ വിട്ടുപോകുന്നില്ല
മരിച്ചയാൾ കിടന്നിടത്ത്
ഏറെ നേരം കഴിഞ്ഞ്
ആകെക്കറുത്തും
അല്പം ചോര ബാക്കിയാവുന്നു
കട്ട പിടിച്ച ചോര
ജീവന്റെ തുരുമ്പ്
ഉടലിന്റെ തുരുമ്പ്
പാലു പോലെ ഉറകൂടിയ ചോര
പിരിഞ്ഞ പാലു പോലത്തെ ചോര
ഭൂമി തിരിയുന്നു
അതിന്റെ പാലുമായി...അതിന്റെ പശുക്കളുമായി...
അതിന്റെ ജീവികളുമായി...അതിന്റെ മൃതജീവികളുമായി...
ഭൂമി തിരിയുന്നു
അതിന്റെ മരങ്ങളുമായി...
അതിന്റെ ജീവിതങ്ങളുമായി...
അതിന്റെ വീടുകളുമായി...
വിവാഹങ്ങളുമായി...
ശവമടക്കങ്ങളുമായി...
ഷെല്ലുകളുമായി...
റജിമെന്റുകളുമായി...
ഭൂമി തിരിയുന്നു തിരിയുന്നു തിരിയുന്നു
കൂറ്റൻ ചോരച്ചാലുകളുമായി23. ബാർബറ
ഓർമ്മയില്ലേ ബാർബറാ
ബ്രസ്റ്റിലന്നു തോരാത്ത മഴയായിരുന്നു
ഒരു മന്ദഹാസത്തോടെ നീ നടന്നുപോയി
മുഖമാകെച്ചുവന്ന് ആഹ്ളാദവതിയായി നനഞ്ഞൊലിച്ചും
ആ മഴയിൽ
ഓർമ്മയില്ലേ ബാർബറാ
ബ്രസ്റ്റിലന്നു തോരാത്ത മഴയായിരുന്നു
സയാം തെരുവിൽ വച്ചു നിന്നെ ഞാൻ കണ്ടു
നീ പുഞ്ചിരിക്കുകയായിരുന്നു
ഞാനുമതുപോലെ പുഞ്ചിരിച്ചു
എനിക്കറിയാത്ത നീ
എന്നെയറിയാത്ത നീ
ഓർമ്മയില്ലേ
എന്നാലുമാ ദിവസമൊന്നോർത്തുനോക്കൂ
ഒരാൾ മഴ കൊള്ളാതെ കയറിനിൽക്കുകയായിരുന്നു
അയാൾ ഉറക്കെ നിന്റെ പേരു വിളിച്ചു
ബാർബറാ
ആ മഴയത്തു നീ അയാൾക്കടുത്തേക്കോടി
നനഞ്ഞൊലിച്ച് ആഹ്ളാദത്തോടെ മുഖമാകെച്ചുവന്നും
നീ അയാളുടെ കൈകളിലേക്കു വീണു
അതോർമ്മയില്ലേ ബാർബറാ
ഞാൻ നിന്നെ നീയെന്നു വിളിക്കുന്നതിൽ
വിരോധമരുതേ
സ്നേഹം തോന്നുന്നവരെ നീയെന്നാണു ഞാൻ വിളിക്കുക
ഒരിക്കലേ ഞാനവരെ കണ്ടിട്ടുള്ളുവെങ്കിൽക്കൂടി
തമ്മിൽ സ്നേഹിക്കുന്നവരെ നീയെന്നാണു ഞാൻ വിളിക്കുക
എനിക്കവരെ അറിയില്ലെങ്കിൽക്കൂടി
ഓർമയില്ലേ ബാർബറാ
മറക്കരുതേ
ആ മഴയെ
ആ നല്ല മഴയെ പ്രസന്നമായ മഴയെ
നിന്റെ പ്രസന്നമായ മുഖത്ത്
ആ പ്രസന്നമായ നഗരത്തിനു മേൽ
പടക്കോപ്പുകൾക്കു മേൽ
ഉഷാന്തിലെ ബോട്ടിനു മേൽ
ആ മഴയെ
ഹാ ബാർബറാ
എന്തു പൊട്ടത്തരമാണീ യുദ്ധം
പിന്നെ നിനക്കെന്തു പറ്റി
തീയും ഉരുക്കും ചോരയും പെയ്യുന്ന
ഈ ഇരുമ്പുമഴയ്ക്കടിയിൽ
നിന്നെ സ്നേഹത്തോടെ വാരിപ്പുണർന്നവൻ
അയാൾ മരിച്ചോ അയാളെ കാണാതെയായോ
ഇന്നും ജീവനോടെയുണ്ടോ അയാൾ
ഹാ ബാർബറാ
ബ്രസ്റ്റിലിന്നും തോരാതെ മഴ പെയ്യുന്നു
അന്നത്തെപ്പോലെ
പക്ഷേ അതേ മഴയല്ലതിപ്പോൾ
എല്ലാം നശിച്ചു
ഇതു വിലാപത്തിന്റെ മഴ
പേടിപ്പെടുത്തുന്ന പാഴ്മഴ
ഇതൊരു കൊടുങ്കാറ്റു പോലുമല്ല
ഇരുമ്പിന്റെ ഉരുക്കിന്റെ ചോരയുടെ
വെറും മേഘങ്ങൾ മാത്രം
നായ്ക്കളെപ്പോലെ കിടന്നുചാവുന്നവ
ബ്രസ്റ്റിനെ മുക്കുന്ന പേമാരിയിൽ
അകലേക്കൊഴുകിമറയുന്ന നായ്ക്കൾ
അകലെക്കിടന്നവയഴുകും
അകലെ ബ്രസ്റ്റിൽ നിന്നു വളരെയകലെ
യാതൊന്നും ശേഷിക്കാത്ത ബ്രസ്റ്റിൽ നിന്നകലെ

ബ്രസ്റ്റ് - രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമ്മൻ അന്തർവാഹിനിപ്പടയുടെ താവളമായിരുന്ന ഫ്രഞ്ചുനഗരം. ബോംബിംഗിൽ നിശ്ശേഷം തകർന്നു. അവശേഷിച്ചതു മൂന്നു കെട്ടിടങ്ങൾ മാത്രം.


The Dunce
He says no with his head
but he says yes with his heart
he says yes to what he likes
he says no to his teacher
he stands
is questioned
and all the problems are posed
suddenly crazy laughter takes him
and he erases it all
the numbers and the words
the dates and the nouns
the sentences and the traps
and despite the master's threats
under the jeers of the prodigy children
with chalk of every color
on the blackboard of misery
he draws the face of joy


Breakfast
He poured the coffee
Into the cup
He put the milk
Into the cup of coffee
He put the sugar
Into the coffee with milk
With a small spoon
He churned
He drank the coffee
And he put down the cup
Without any word to me
He emptied the coffee with milk
And he put down the cup
Without any word to me
He lighted
One cigarette
He made circles
With the smoke
He shook off the ash
Into the ashtray
Without any word to me
Without any look at me
He got up
He put on
A hat on his head
He put on
A raincoat
Because it was raining
And he left
Into the rain
Without any word to me
Without any look at me
And I buried
My face in my hands
And I cried

Despair Is Seated On A Bench
(tr. Lawrence Ferlinghetti)

In a square on a bench
There's a man who calls you when you pass
He has eyeglasses and old grey clothes
He smokes a little cigarillo
He is seated
And he calls you when you pass
Or simply makes you a sign
Don't look at him
Don't listen to him
Pass by
Make as if you didn't see him
As if you didn't hear him
Pass by hurry past
If you look at him
If you listen to him
He makes you a sign and nothing nobody
Can stop you from going to sit near him
So then he looks at you and smiles
And you suffer atrociously
And the man continues to smile
And you smile the same smile
Exactly
The more you smile the more you suffer
Atrociously
The more you suffer the more you smile
Irremediably
And you stay there
Seated fixed
Smiling on the bench
Children play near you
Passersby pass
Tranquilly
Birds fly off
Leaving one tree for another
And you stay there
On the bench
And you know you know
You never again will play
Like these children
You know you never again will pass
Tranquilly
Like these passersby
Never again fly
Leaving one tree for another
Likes these birds.

To paint a bird's portrait
First of all, paint a cage
with an opened little door
then paint something attractive
something simple
something beautiful
something of benefit for the bird
Put the picture on a tree
in a garden
in a wood
or in a forest
hide yourself behind the tree
silent
immovable...
Sometimes the bird arrives quickly
but sometimes it takes years
Don't be discouraged
wait
wait for years if necessary
the rapidity or the slowness of the arrival
doesn't have any relationship
with the result of the picture

When the bird comes
if it comes
keep the deepest silence
wait until the bird enters the cage
and when entered in
Close the door softly with the brush
then remove one by the one all the bars
care not to touch any feather of the bird
Then draw the portrait of the tree
choosing the most beautiful branch
for the bird
paint also the green foliage and the coolness
of the beasts of the grass in the summer's heat
and then, wait that the bird starts singing
If the bird doesn't sing
it's a bad sign
it means that the picture is wrong
but if it sings it's a good sign
it means that you can sign
so you tear with sweetness
a feather from the bird
and write your name in a corner of the painting.

The Straight and Narrow Road

“At each mile
each year
old men with closed faces
point out the road to children
with gestures of reinforced concrete.”

Quartier Libre
I put my cap in the cage
and went out with the bird on my head
So
one no longer salutes
asked the commanding officer
No
one no longer salutes
replied the bird
Ah good
excuse me I thought one saluted
said the commaning officer
You are fully excused everybody makes mistakes
said the bird.

Song

What day is it
It's everyday
My friend
It's all of life
My love
We love each other and we live
We live and love each other
And do not know what this life is
And do not know what this day is
And do not know what this love is


Jailer’s Song
Where are you going handsome jailer
With that key covered in blood
I am going to release the one that I love
If there is still time
And who I locked up
Tenderly cruelly
At the greatest secret of my desire
At the height of my torment
In the lies of the future
In the stupidity of vows
I am going to release her
I want her to be free
And also to forget me
And also to leave me
And also to come back
And to love me again
Or to love another
If another pleases her
And if I stay here alone
And she leaves
I will only keep
I will always keep
In the hollows of my two hands
Until the end of days
The softness of her breasts sculpted by love.

The flower shop
A man enters a flower shop
and decides on some flowers
the florist wraps them up
as the man puts his hand into his pocket
to find the money,
the money to pay for the flowers
but at the same time
suddenly
he places a hand over his heart
and falls
As he falls
the money rolls around on the floor
and the flowers fall
with the man
with the money
and the florist stands there
as the money rolls
as the flowers ruin
as the man dies
it's obviously all very sad
and she really should do something
this florist
but she doesn't know how to go about it
she doesn't know
where to start
There are so many things to do
for this dying man
these ruining flowers
and this money
this rolling money
that won't stop

Autumn

A horse collapses in the middle of an alley
Leaves fall on him
Our love trembles
And the sun too.

Lost Time

                                                                Before the factory gate
                                      the worker suddenly stops
                                the good weather has seized him by his coat
                                            and as he turns back
                                                    and looks at the sun
                                                   all red all round
                                         smiling in its leaden sky 
                                                               it twinkles its eye
                                                              familiarly.
                                                                  Say, my friend Sun
                                                                       don’t you find
                                                                 it’s rather silly  
                                              to give such a day
                                                                   to a boss?  

The Garden
Millions and millions of years
Would not suffice
To speak of
The little second of eternity
When you kissed me
When I kissed you
One morning in the winter sunlight
In Montsouris Park in Paris
On the Earth
The Earth that is a star.

Song of the snails on their way to a funeral
Two snails were going to the funeral of a dead leaf.
Their shells were shrouded in black,
and they had wrapped crepe around their horns.
They set out in the evening,
one glorious autumn evening.
Alas, when they arrived
it was already spring.
The leaves who once were dead
had all sprung to life again.
The two snails were very disappointed.
But then the sun, the sun said to them,
"Take the time to sit awhile.
Take a glass of beer
if your heart tells you to.
Take, if you like, the bus to Paris.
It leaves this evening.
You'll see the sights.
But don't use up your time with mourning.
I tell you, it darkens the white of your eye
and makes you ugly.
Stories of coffins aren't very pretty.
Take back your colours,
the colours of life."
Then all the animals,
the trees and the plants
began to sing at the tops of their lungs.
It was the true and living song,
the song of summer.
And they all began to drink
and to clink their glasses.
It was a glorious evening,
a glorious summer evening,
and the two snails went back home.
They were moved,
and very happy.
They had had a lot to drink
and they staggered a little bit,
but the moon in the sky watched over them.


Quicksand
Deamons and marvels
Winds and tides

Far away already, the sea has ebbed
And you
Like seaweed slowly caressed by the wind
In the sands of the bed you stir, dreaming

Deamons and marvels
Winds and tides

Far away already, the sea has ebbed
But in your half-opened eyes
Two small waves have remained

Deamons and marvels
Winds and tides

Two small waves to drown me
Sunday
Between the rows of trees on l’Avenue des Gobelins
A marble statue takes me by the hand
Today is Sunday the cinemas are full
The birds in the branches watch the humans
And the statue kisses me but no one sees us
Except for a blind child who points at us.

You Will See What You Will See

A nude girl swims in the sea
A bearded man walks on water
Which is the wonder of wonders
The higher heralded miracle?


THE LIGHTHOUSE KEEPER LOVES BIRDS TOO MUCH

Birds in their thousands fly toward the lights
in the thousands they fall in their thousands they crash
in their thousands blinded in their thousands stunned
in their thousands they die
The lighthouse keeper can’t stand that kind of thing
he loves birds too much
so he says Dammit! That does it!
And he turns off everything
In the distance a cargo ship is wrecked
a cargo ship coming from the tropics
a cargo ship loaded with birds
thousands of birds from the tropics
thousands of drowned birds.
trans. Sarah Lawson

Paris At Night

Three matches one by one struck in the night
The first to see your face in its entirety
The second to see your eyes
The last to see your mouth
And the darkness all around to remind me of all these
As I hold you in my arms.

PAGE D’ÉCRITURE

Two and two make four
Four and four make eight
Eight and eight make sixteen…
Repeat! says the teacher
Two and two make four
Four and four make eight
Eight and eight make sixteen…
But there is the songbird
Passing by in the sky!
The child sees it…
The child hears it…
The child calls it:
Save me
Play with me, bird!
So the bird comes down
And plays with the child.
Two and two four…
Repeat! says the teacher
And the child plays and
The bird plays with him.
Four and four make eight
Eight and eight make sixteen
And what do sixteen and sixteen make?
They don’t make anything, sixteen and sixteen
And especially not thirty-two
Anyway
And they go away.
And the child has now hidden the bird
In his desk
And all the children
Hear his song
And all the children
Hear the music.
And eight and eight also go away
And four and four and two and two
Also leave
And one and one make neither one nor two.
One and one go away too.
And the song bird plays
And the child sings
And the teacher yells:
When will you stop acting like fools!
But all the other children
Listen to the music
And the walls of the classroom
Slowly crumble.
And the windows become sand again.
The ink becomes water again
The desks become trees again
The chalk becomes a cliff again
The inkwell again becomes a bird.
Here it is in French:


- Barbara -
Remember Barbara
It rained incessantly on Brest that day
And you walked smiling
Flushed enraptured streaming
in the rain
Remember Barbara
It rained incessantly on Brest
And I've cross rue de Siam
You were smiling
And I smiled to Similarly
Remember Barbara
You whom I did not know
you who do not know me
Remember
Remember though day
Do not forget
A man was hiding under a porch
And he cried your name
Barbara
And you ran to him in the rain
Dripping delighted blossomed
And you threw yourself in his arms
Remember that Barbara
And do not blame me if I tu
I told you to everyone I love
Even if I did seen only once
I told you to all those who love
Even if I do not know them
Remember Barbara
Do not forget
this wise and happy rain
On your happy face
On that happy town
That rain on the sea
On arsenal
on the boat Ouessant
Oh Barbara
What bullshit war
What are you now become
Under this iron rain
Of fire steel Blood
And whoever you hugged
Lovingly
Is he dead or missing alive
Oh Barbara
It rains incessantly on Brest
As it was raining before
But this is not the same and everything is damaged
it is a rain of mourning terrible and desolate
This is not even the storm
Of iron steel blood
clouds Just
Who dying like dogs
Dogs that disappear
In the course of the water on Brest
And will rot away
in the distance far from Brest
which nothing remains. 

prevert4prevert3

അഭിപ്രായങ്ങളൊന്നുമില്ല: