ഒരനുഗൃഹീതാവസ്ഥയിൽ നമുക്കു ചിലപ്പോൾ, മറ്റൊരാളുടെ, അതുവരെയും നമുക്കപ്രാപ്യമായിരുന്ന, ഒരു ഗഹനസൗന്ദര്യം അനുഭവവേദ്യമാകാൻ തുടങ്ങുന്നു. സർവ്വതിനും ഒരു പ്രകാശപരിവേഷം കൈവരുന്നു; അത് സാങ്കല്പികവുമല്ല: വ്യക്തികളിൽ നിന്നും വസ്തുക്കളിൽ നിന്നും പ്രസരിക്കുന്ന, ഗണിതകാർശ്യം നിറഞ്ഞതെന്നു പറയാവുന്ന ഒരു പ്രകാശത്തിന്റെ ശോഭയിൽ നിന്നാണതു വരുന്നത്. നിലനില്ക്കുന്നതെന്തും, വ്യക്തികളാവട്ടെ, വസ്തുക്കളാവട്ടെ, ഊർജ്ജത്തിന്റെ സൂക്ഷ്മപ്രകാശമാണ് ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുന്നതെന്ന് നിങ്ങൾക്കു തോന്നിത്തുടങ്ങുന്നു. ലോകത്തിന്റെ യാഥാർത്ഥ്യം തൊട്ടറിയാൻ കഴിയാത്തതാണ്.
(Selected Cronicas )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ