ഒന്നാമതായി, അവൾക്കു സൗന്ദര്യമുണ്ടായിരിക്കണം,
ഒരുച്ചതിരിഞ്ഞനേരത്തെ ഏകാന്തനിമിഷത്തിൽ
എന്റെ കവിതയിരിക്കുന്ന ഷെല്ഫിലേക്കവൾ ശ്രദ്ധാപൂർവ്വം നടന്നടുക്കും,
(ഈറൻ മാറാത്ത മുടിയവളുടെ പിടലിയിലപ്പോഴും ഒട്ടിക്കിടക്കുന്നുണ്ടാവും.)
അവളൊരു മഴക്കോട്ടു ധരിച്ചിരിക്കണം, പഴയതൊന്ന്,
അലക്കുകൂലി കൊടുക്കാനില്ലാത്തതിനാൽ അഴുക്കു പിടിച്ചതും.
പിന്നെ തന്റെ കണ്ണടയെടുത്തുവച്ചവൾ, ആ പുസ്തകക്കടയിൽ വച്ച്,
എന്റെ കവിതകൾ മറിച്ചുനോക്കും, പിന്നെയതു തിരിയെ വയ്ക്കും.
അവൾ തന്നോടെന്നപോലിങ്ങനെ പറയും:
“ഇതിനു കൊടുക്കുന്ന കാശുണ്ടെങ്കിൽ
എനിക്കെന്റെ മഴക്കോട്ടലക്കാൻ കൊടുക്കാം.”
അതാണവൾ ചെയ്യാൻ പോകുന്നതും.
*
2005ൽ പുലിറ്റ്സർ സമ്മാനം നേടിയ അമേരിക്കൻ കവിയാണ് 1939ൽ ജനിച്ച Theodore J. Kooser.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ