2022, മാർച്ച് 30, ബുധനാഴ്‌ച

മൂന്നു മുറിവുകൾ നൂറു കവിതകൾ

 


ഒരു വിവർത്തനത്തിന്‌ അതിന്റെ മൂലകൃതിയോടുള്ളത് മകന്‌ അച്ഛനോടുള്ള സാദൃശ്യം പോലെ ഒരു ബന്ധമാണെന്ന് പെട്രാർക്ക് നിരീക്ഷിക്കുന്നുണ്ട്. മകനിൽ നിഴലിച്ചു കാണുന്ന എന്തോ ഒന്ന് അച്ഛനെ പെട്ടെന്ന് ഓർമ്മയിൽ കൊണ്ടുവരികയാണ്‌. ഒരു ഭാഷയിൽ നിന്ന് നേരിട്ടു മറ്റൊരു ഭാഷയിലേക്കു വിവർത്തനം ചെയ്യുന്നതിനെക്കുറിച്ചാണ്‌ അദ്ദേഹം പറയുന്നത്. എങ്കിൽ മിക്കപ്പോഴും ഇംഗ്ളീഷിന്റെ ഇടനില വേണ്ടിവരുന്ന മലയാളപരിഭാഷകൾക്ക് മൂലകൃതിയുമായി എന്തു ചാർച്ചയാവും ഉണ്ടായിരിക്കുക? ഹതാശമാണ്‌ ആ അവസ്ഥ. എന്നാൽത്തന്നെയും, മഹത്തായ കവിതകൾ കത്തിക്കരിഞ്ഞ ഈ ചാരത്തിൽ ഒന്നു ചികഞ്ഞുനോക്കൂ; മൂടിക്കിടക്കുന്ന ഒരു കനലെങ്കിലും നിങ്ങളുടെ വിരലുകൾ പൊള്ളിച്ചുവെന്നു വരാം.

("മൂന്നു മുറിവുകൾ നൂറു കവിതകൾ- ജീവിതത്തെയും മരണത്തെയും പ്രണയത്തെയും കുറിച്ച് നൂറു കവികളുടെ നൂറു കവിതകൾ" രണ്ടാം പതിപ്പ്. വില 150 രൂ. കോപ്പികൾക്ക് ഐറിസ് ബുക്സ് 7356370521, ഐവറി ബുക്സ് 7025000060)