2024, ജനുവരി 17, ബുധനാഴ്‌ച

ഹെർമ്മൻ ഹെസ്സെ -ഏകാകി

 മിക്ക മനുഷ്യരും, എന്നു പറഞ്ഞാൽ പറ്റമായി ജീവിക്കുന്നവർ, ഒരിക്കലും ഏകാന്തതയുടെ രുചിയറിഞ്ഞിട്ടുള്ളവരല്ല. അവർ അച്ഛനമ്മമാരെ വിട്ടുപോകുന്നുവെങ്കിൽ അതൊരു ഭാര്യയിലേക്കു ചുരുണ്ടുകൂടാനും പുതിയ ഊഷ്മളതകൾക്കും ബന്ധങ്ങൾക്കും പരിഭവമില്ലാതെ കീഴടങ്ങാനുമാണ്‌. അവർ ഒരിക്കലും ഒറ്റയ്ക്കല്ല, തന്നോടുതന്നെയുള്ള വേഴ്ച അവർ അറിഞ്ഞിട്ടില്ല. ഏകാകിയായ ഒരു മനുഷ്യൻ എതിരേ വരുന്നതു കണ്ടാൽ അവർക്കയാളെ ഭയമാകുന്നു, പ്ലേഗു പോലെ അവർ അയാളെ വെറുക്കുന്നു; അവരയാളെ കല്ലെടുത്തെറിയുന്നു, അയാളിൽ നിന്നെത്രയും അകലത്തുപോയാലല്ലാതെ അവർക്കു മനസ്സമാധാനം കിട്ടുന്നുമില്ല. അയാളെ ചുഴലുന്ന വായുവിന്‌ നക്ഷത്രങ്ങളുടെ ഗന്ധമാണ്‌, തണുത്ത നക്ഷത്രാന്തരാളങ്ങളുടെ ഗന്ധമാണ്‌. വീടകങ്ങളുടേയും മുട്ടകളടവച്ച കൂടുകളുടേയും മൃദൂഷ്മളമായ സുഗന്ധം അയാൾക്കില്ല.


()

അഭിപ്രായങ്ങളൊന്നുമില്ല: