2024, ഓഗസ്റ്റ് 2, വെള്ളിയാഴ്‌ച

ഇറ്റാലോ കാൽവിനോ- ഭാഷയെ ബാധിച്ച മഹാമാരി

 ഭാഷയുടെ കാര്യം പറയുകയാണെങ്കിൽ, അതിനെ എന്തോ മഹാമാരി ബാധിച്ചിരിക്കുന്നു. ഇറ്റാലിയൻ കൂടുതൽകൂടുതൽ അമൂർത്തവും കൃത്രിമവും സന്ദിഗ്ധവുമായ ഭാഷയായി മാറുകയാണ്‌; ഏറ്റവും ലളിതമായ കാര്യങ്ങൾ നേരേചൊവ്വെ പറയുക എന്നതില്ല, മൂർത്തമായ നാമപദങ്ങൾ ഉപയോഗിക്കുന്നത് അപൂർവ്വവും. ഈ മഹാരോഗം ആദ്യം ബാധിച്ചത് രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരേയും ബുദ്ധിജീവികളേയുമായിരുന്നു; സാമാന്യജനത രാഷ്ട്രീയവും ബൗദ്ധികവുമായ അവബോധം ആർജ്ജിക്കാൻ തുടങ്ങിയതോടെ അത് വ്യാപകവുമായി. എഴുത്തുകാരന്റെ കർത്തവ്യം ഈ മഹാമാരിക്കെതിരെ പൊരുതുക, ഋജുവും മൂർത്തവുമായ ഒരു ഭാഷയുടെ നിലനില്പുറപ്പാക്കുക എന്നതാണ്‌; എന്നാൽ, ദൈനന്ദിനഭാഷയ്ക്ക്, ഇന്നലെ വരെ എഴുത്തുകാർക്ക് ആശ്രയിക്കാമായിരുന്ന ജീവൽഭാഷയ്ക്ക്, ആ പകർച്ചവ്യാധിയിൽ നിന്നൊഴിഞ്ഞുനില്ക്കാൻ കഴിയാതായിരിക്കുന്നു എന്നതാണ്‌ പ്രശ്നം.

(from The Written world and the Unwritten World)

അഭിപ്രായങ്ങളൊന്നുമില്ല: