-നിങ്ങൾ വായിച്ചിട്ടില്ലാത്ത പുസ്തകങ്ങൾ
-നിങ്ങൾ വായിക്കേണ്ടതില്ലാത്ത പുസ്തകങ്ങൾ
-വായന എന്ന ഉദ്ദേശ്യത്തിനല്ലാതെ എഴുതപ്പെട്ട പുസ്തകങ്ങൾ
-എഴുതപ്പെടും മുമ്പേ വായിക്കപ്പെട്ട പുസ്തകങ്ങൾ എന്ന വിഭാഗത്തിൽ പെടുന്നതിനാൽ കൈയിലെടുത്തു മറിക്കും മുമ്പേ നിങ്ങൾ വായിച്ചുകഴിഞ്ഞ പുസ്തകങ്ങൾ
-ഒന്നിൽക്കൂടുതൽ ജന്മമുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും വായിച്ചിരിക്കുമായിരുന്ന പുസ്തകങ്ങൾ (നിർഭാഗ്യത്തിന് നിങ്ങളുടെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു)
-നിങ്ങൾ വായിക്കാനുദ്ദേശിക്കുന്ന പുസ്തകങ്ങൾ (എന്നാൽ നിങ്ങൾ ആദ്യം വായിക്കേണ്ട പുസ്തകങ്ങൾ വേറെയുണ്ട്)
-ഇപ്പോൾ പൊള്ളുന്ന വിലയായതിനാൽ തള്ളുവിലയ്ക്കു കിട്ടുന്നതു വരെ നിങ്ങൾ കാത്തിരിക്കുന്ന പുസ്തകങ്ങൾ
-പേപ്പർ ബായ്ക്ക് ഇറങ്ങുന്നതു വരെ നിങ്ങൾ കാത്തിരിക്കാൻ തയാറായ പുസ്തകങ്ങൾ
-ആരോടെങ്കിലും നിന്ന് നിങ്ങൾക്കു വായ്പ വാങ്ങാവുന്ന പുസ്തകങ്ങൾ
-എല്ലാവരും വായിച്ചുകഴിഞ്ഞതിനാൽ നിങ്ങളും വായിച്ചെന്ന പോലുള്ള പുസ്തകങ്ങൾ
-വായിക്കാൻ യുഗങ്ങളായി നിങ്ങൾ പ്ലാനിടുന്ന പുസ്തകങ്ങൾ
-കൊല്ലങ്ങളായി തേടി നടന്നിട്ടും കൈയിൽ കിട്ടാത്ത പുസ്തകങ്ങൾ
-ഈ നേരത്ത് നിങ്ങൾ ചെയ്യുന്ന പ്രവൃത്തി പ്രതിപാദിക്കുന്ന പുസ്തകങ്ങൾ
-ആവശ്യം വരുമ്പോൾ എടുത്തു നോക്കാനായി നിങ്ങൾ വാങ്ങിവയ്ക്കാൻ ആഗ്രഹിക്കുന്ന പുസ്തകങ്ങൾ
-വരുന്ന വേനല്ക്കാലത്തു വായിക്കാനായി നിങ്ങൾക്കു മാറ്റിവയ്ക്കാവുന്ന പുസ്തകങ്ങൾ
-അലമാരയിലെ മറ്റു പുസ്തകങ്ങൾക്കൊപ്പം അടുക്കിവയ്ക്കാൻ പറ്റിയ പുസ്തകങ്ങൾ
-അപ്രതീക്ഷിതവും വിശദീകരണമില്ലാത്തതുമായ ഒരു കൗതുകം നിങ്ങളിൽ നിറയ്ക്കുന്ന പുസ്തകങ്ങൾ
-പണ്ടു വായിച്ചതും പുനർവായനയ്ക്കു സമയമായതുമായ പുസ്തകങ്ങൾ
-വായിച്ചെന്നു നിങ്ങൾ നടിച്ചുനടന്നതും എന്നാൽ കുത്തിയിരുന്നു ശരിക്കും വായിക്കാൻ സമയമായതുമായ പുസ്തകങ്ങൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ