2024, ഓഗസ്റ്റ് 20, ചൊവ്വാഴ്ച

ലൂയി മൿനീസ് - ഉദയഗീതം

നാവു പൊള്ളിക്കുന്നൊരാപ്പിൾ പോലെ ജീവിതത്തിൽ പല്ലുകളാഴ്ത്തിയതില്പിന്നെ,
അല്ലെങ്കിൽ, പുളച്ചുമറിയുന്നൊരു മീൻ പോലാനന്ദമറിഞ്ഞതില്പിന്നെ,

ആകാശത്തിനു നീലനിറമാണെന്നു വിരൽ തൊട്ടറിഞ്ഞതില്പിന്നെ,
-അതില്പിന്നെ നമുക്കാശയോടെ കാത്തിരിക്കാനെന്തിരിക്കുന്നു?

ദൈവങ്ങളുടെ സന്ധ്യനേരമല്ല, അതികൃത്യമായൊരുദയം,
-നിറം കെട്ടു പൊള്ളയായ ഇഷ്ടികകളുടെ, യുദ്ധമെന്നാർത്തുവിളിക്കുന്ന പത്രവാർത്തകളുടെ.


ഐറിഷ് കവിയായ Louis MacNeice ഈ കവിതയെഴുതുന്നത് ഉരുണ്ടുകൂടുന്ന യുദ്ധമേഘങ്ങളുടെ പശ്ചാത്തലത്തിൽ 1934ലാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല: