2024, ഓഗസ്റ്റ് 25, ഞായറാഴ്‌ച

റേ ബ്രാഡ്ബറി

 എനിക്കു 19 വയസ്സായപ്പോൾ കോളേജിൽ ചേരാൻ എനിക്കു കഴിഞ്ഞില്ല, കാരണം എന്റെ കുടുംബം ദരിദ്രമായിരുന്നു. അങ്ങനെ ഞാൻ വായനശാലയിൽ ചേർന്നു. കിട്ടാവുന്നതൊക്കെ ആഴ്ചയിൽ മൂന്നു ദിവസം വച്ച് ഞാൻ വായിച്ചുതീർത്തു. ഇരുപത്തേഴാം വയസ്സിൽ എന്റെ പഠനം പൂർത്തിയായി, സർവ്വകലാശാലയിൽ നിന്നല്ല, വായനശാലയിൽ നിന്ന്. അങ്ങനെ എന്റെ വിദ്യാഭ്യാസം നടന്നത് വായനശാലയിലാണ്‌, അതും സൗജന്യമായി. നിങ്ങൾക്കൊരാഗ്രഹമുണ്ടായാൽ അതിനൊരു വഴി കണ്ടെത്താവുന്നതേയുള്ളു.

എനിക്കു നിങ്ങളെ ഒരു കാര്യം ഓർമ്മപ്പെടുത്താനുണ്ട്.  മനുഷ്യർ ഒരിക്കലും മറക്കരുത്,  ഭൂമിയിൽ വളരെച്ചെറിയൊരിടമേ നമുക്കായി മാറ്റിവച്ചിട്ടുള്ളു എന്ന്, നമുക്കെന്തൊക്കെത്തന്നുവോ, അതെല്ലാം അത്രയുമനായാസമായി തിരിച്ചെടുക്കാൻ കഴിവുള്ള ഒരു പ്രകൃതിയാണ്‌ നമുക്കു ചുറ്റുമുള്ളതെന്ന്. എന്നെങ്കിലുമൊരു ദിവസം നമ്മെയെല്ലാം ഈ ഭൂമുഖത്തു നിന്ന് ഒറ്റയടിക്കു തുടച്ചുമാറ്റാനോ ഒറ്റശ്വാസം കൊണ്ട് മഹാസമുദ്രങ്ങളെ മഹാപ്രളയങ്ങളാക്കാനോ യാതൊന്നുമവൾക്കു തടസ്സം നില്ക്കുന്നില്ല, എന്നു പറഞ്ഞാൽ, അവൻ ഇപ്പോഴും മൂഢമായി വിശ്വസിക്കുന്നപോലെ താൻ സർവ്വശക്തനൊന്നുമല്ല എന്ന് മനുഷ്യനെ ഒരിക്കല്ക്കൂടി ഓർമ്മിപ്പിക്കാൻ.



അഭിപ്രായങ്ങളൊന്നുമില്ല: