2016, മാർച്ച് 23, ബുധനാഴ്‌ച

ഡാലിയ റാവിക്കൊവിച്ച് - യന്ത്രപ്പാവ






ഒരമ്മ അലഞ്ഞുനടക്കുന്നു

മരിച്ച കുഞ്ഞിനെ ഉദരത്തിൽ പേറി ഒരമ്മ അലഞ്ഞുനടക്കുന്നു
ഈ കുഞ്ഞ് ഇനിയും പിറന്നിട്ടില്ല.
അവന്റെ നേരമെത്തുമ്പോൾ മരിച്ച കുഞ്ഞു ജനിക്കും,
ആദ്യം തലയും പിന്നെ ഉടലും പൃഷ്ഠവും പുറത്താക്കി.
ഈ കുഞ്ഞു പക്ഷേ, കൈയിട്ടടിക്കില്ല,
ആദ്യത്തെ കരച്ചിൽ കരയില്ല,
അവന്റെ മുതുകത്തവർ തട്ടില്ല,
അവന്റെ കണ്ണിലവർ മരുന്നിറ്റിക്കില്ല,
അവനെ കുളിപ്പിച്ചിട്ടു പൊതിഞ്ഞെടുക്കുകയുമില്ല.
അവൻ ജീവനുള്ള കുഞ്ഞിനെപ്പോലായിരിക്കില്ല.
ജന്മം കൊടുത്തതിന്റെ ശാന്തതയോ അഭിമാനമോ അവന്റെ അമ്മയ്ക്കുണ്ടാവില്ല,
അവന്റെ ഭാവിയെക്കുറിച്ചോർത്തവർ ആവലാതിപ്പെടേണ്ടതില്ല.
ഈ ലോകത്തെങ്ങനെയാണവനെ സംരക്ഷിക്കുകയെന്ന്,
അവനു വേണ്ടത്ര മുലപ്പാൽ തനിക്കുണ്ടോയെന്ന്,
വേണ്ടത്ര തുണികളുണ്ടോയെന്ന്,
മുറിയിൽ ഒരു തൊട്ടിലു കൂടി എങ്ങനെ കെട്ടുമെന്ന്,
അവർ തന്നോട് തന്നെ ചോദിക്കുകയും വേണ്ട.

പിറവിയിലേ വിശുദ്ധനായവൻ,
ഉണ്ടാകും മുമ്പേ ഈ കുഞ്ഞില്ലാതായി.
അവനുമുണ്ടാവും സിമിത്തേരിയുടെ ഓരത്ത് ഒരു കൊച്ചു കുഴിമാടം,
ഓർമ്മിക്കാനൊരു നാളും,
അവനെക്കുറിച്ചോർമ്മിക്കാൻ അധികമൊന്നുമുണ്ടാവില്ലെങ്കിലും.
“രാഷ്ട്രസുരക്ഷയോടു ബന്ധപ്പെട്ട കാരണങ്ങളാൽ”
*1988 ജനുവരി മാസത്തിൽ
അമ്മയുടെ ഉദരത്തിൽ വച്ചു കൊല്ലപ്പെട്ട
ഒരു കുഞ്ഞിന്റെ ചരിത്രമാണിത്.

*ഇസ്രേലി-പാലസ്തീൻ സംഘർഷങ്ങളുടെ കാലം



ജനാല

ഇത്രകാലം കൊണ്ടു ഞാനെന്തു ചെയ്തു?
ഞാൻ- വർഷങ്ങളായി ഞാനൊന്നും തന്നെ ചെയ്തില്ല.
ജനാലയിലൂടെ പുറത്തേക്കു നോക്കിയിരുന്നു- അത്രതന്നെ.
മുറ്റത്തെ പുൽത്തകിടിയിൽ
ഓരോ കൊല്ലവും മഴ കുതിർന്നിറങ്ങിയിരുന്നു.
പിന്നെ കുഞ്ഞുപൂക്കൾ വിരിഞ്ഞുവന്നു,
പൂക്കളുടെ ഒരു ചങ്ങല-
വസന്തകാലമായിരുന്നിരിക്കണം.
ട്യൂലിപ്പുകൾ, ഡഫോഡിലുകൾ, സ്നാപ്ഡ്രാഗണുകൾ-
എടുത്തു പറയാൻ വേണ്ടിയൊന്നുമില്ല.
ഞാൻ, ഞാനൊന്നും ചെയ്തതേയില്ല.
പുല്ക്കൊടികൾക്കിടയിൽ
മഞ്ഞുകാലവും വേനലും മാറിമാറി വന്നു.
വേണ്ടുന്നത്ര ഞാൻ കിടന്നുറങ്ങി.
വേണ്ടത്ര വലിപ്പമുള്ള ജനാലയായിരുന്നു അത്.
ഒരാൾക്കു വേണ്ടതെല്ലാം
അതിലൂടെ ഞാൻ കണ്ടു.




യന്ത്രപ്പാവ

അന്നു രാത്രിയിൽ ഞാനൊരു യന്ത്രപ്പാവയായിരുന്നു,
ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞും മറിഞ്ഞും ഞാനാടി,
പിന്നെ മുഖമടച്ചു വീണു ഞാൻ ചീളുകളായിച്ചിതറി.
നിപുണമായ കൈകളെന്നെ പിന്നെയും പശ വച്ചൊട്ടിച്ചു,
പിന്നെയും ഞാൻ യഥോചിതമായൊരു പാവയായി,
എന്റെ പെരുമാറ്റങ്ങൾ വിനീതവും വിധേയവുമായി.
പക്ഷേ മറ്റൊരിനം പാവയായിക്കഴിഞ്ഞിരുന്നു ഞാൻ,
കാറ്റടിച്ചാൽ വീഴാവുന്നൊരു ചുള്ളിക്കമ്പു പോലെ.
പിന്നെയുമൊരു വിരുന്നിനു ഞാൻ നൃത്തം വയ്ക്കാൻ പോയി,
എനിക്കു കൂട്ടു കിട്ടിയതു പക്ഷേ, പട്ടിയും പൂച്ചയുമായിരുന്നു,
എന്റെ ചുവടുകൾ താളം പിഴയ്ക്കാത്തതായിരുന്നിട്ടും.
എനിക്കു സ്വർണ്ണമുടിയും നീലക്കണ്ണുകളുമുണ്ടായിരുന്നു,
എന്റെയുടയാടയിൽ പൂക്കൾ വിടർന്നാടിയിരുന്നു,
എന്റെ വൈക്കോൽത്തൊപ്പിയിൽ ചെറികളരികു വച്ചിരുന്നു.




രാത്രിയും പകലും


ഇനിയുണരാൻ ഞാനുണ്ടാവില്ലെന്ന പോലെ
എന്നും ഞാൻ ഉറക്കം വിട്ടുണരുന്നു.
എന്താണെന്നെ കാത്തിരിക്കുന്നതെന്നെനിക്കറിയില്ല,
ഒന്നുമെന്നെ കാത്തിരിക്കുന്നില്ലെന്നുമാവാം.
ആസന്നവസന്തം പോയ വസന്തം പോലെ തന്നെ.
മേയ്മാസത്തെക്കുറിച്ചൊക്കെയെനിക്കറിയാം,
എന്നാലതിനെ ഞാൻ ശ്രദ്ധിക്കുന്നതേയില്ല.
പുലർച്ചെ കിളിയൊച്ചകളെനിക്കു കേൾക്കാം,
അവയോടുള്ള മമത എനിക്കു സുഖനിദ്ര തരുന്നു.
എനിക്കു പ്രിയപ്പെട്ടവൻ ഇവിടെയില്ല,
അങ്ങനെയൊരാളില്ലെന്നും വരാം.
പകലിൽ നിന്നു രാത്രിയിലേക്ക്,
രാത്രിയിൽ നിന്നു പകലിലേക്കും
ഞാൻ കടന്നുപോകുന്നു,
കൊഴിയുന്നതു കിളിയറിയാത്ത
ഒരു തൂവൽ പോലെ.





Dahlia Ravikovitch (1936-2005)- ഇസ്രയേലി കവിയും രാഷ്ട്രീയപ്രവർത്തകയും വിവർത്തകയും. ഹീബ്രു ഭാഷയിലെ ഏറ്റവും വലിയ കവയിത്രിയായിത്തന്നെ ചിലപ്പോൾ പരിഗണിക്കപ്പെടാറുണ്ട്.

MECHANICAL DOLL

And that night I was a mechanical doll
and I turned right and left, to all sides
and I fell on my face and broke to bits,
and they tried to put me together with skillful hands
And then I went back to being a correct doll
and all my manners were studied and compliant.
But by then I was a different kind of doll
like a wounded twig hanging by a tendril.
And then I went to dance at a ball,
but they left me in the company of cats and dogs
even though all my steps were measured and patterned.
And I had golden hair and I had blue eyes
and I had a dress the color of the flowers in the garden
and I had a straw hat decorated with a cherry.

(Translated by Karen Alkalay-Gut)
 
THE WINDOW
So what did I manage to do?
Me – for years I did nothing.
Just looked out the window.
Raindrops soaked into the lawn,
year in, year out.
That lawn was soft grass, high class.
Blackbirds strolled across it.
Later, tiny flowers blossomed, fine strings of beads,
most likely in spring.
Later tulips,
English daffodils,
snapdragons,
nothing special.
Me – I didn’t do a thing.
Winter and simmer revolved among blades of grass.
I slept as much as possible.
That window was as big as it needed to be.
Whatever was needed
I saw in that window.


FROM DAY TO NIGHT

Every day I rise from sleep again
as if for the last time.
I don’t know what awaits me,
perhaps it follows logically, then,
that nothing awaits me.
The spring on its way
is like the spring gone by.
I know about the month of May
but pay it no mind.
For me there’s no border between night and day,
just that night is colder
though silence is equal to them both.
At dawn I hear the voices of birds.
I fall asleep easily
out of affection for them.
The one who is dear to me is not here,
perhaps he simply is not.
I cross over from day to night
from day to day
like a feather
the bird doesn’t feel as it falls away.


A Mother Walks Around

A mother walks around with a child dead in her belly.
This child hasn’t been born yet.
When his time is up the dead child will be born
head first, then trunk and buttocks
and he won’t wave his arms about or cry his first cry
and they won’t slap his bottom
won’t put drops in his eyes
won’t swaddle him
after washing the body.
He will not resemble a living child.
His mother will not be calm and proud after giving birth
and she won’t be troubled about his future,
won’t worry how in the world to support him
and does she have enough milk
and does she have enough clothing
and how will she ever fit one more cradle into the room.
The child is a perfect izadil« already,
unmade ere he was ever made.
And he’ll have his own little grave at the edge of the cemetery
and a little memorial day
and there won’t be much to remember him by.
These are the chronicles of the child
who was killed in his mother’s belly
in the month of January, in the year 1988,
“under circumstances relating to state security.”



അഭിപ്രായങ്ങളൊന്നുമില്ല: