2017, ഡിസംബർ 15, വെള്ളിയാഴ്‌ച

റില്‍ക്കെ



താറുമാറായ ഈ ലോകത്ത് സ്വന്തം ദിശ കണ്ടെത്താൻ ആധുനികമനുഷ്യൻ നടത്തിയ ശ്രമങ്ങളിൽ വിജയം കണ്ട ഒന്നായിട്ടാണ്‌ റില്ക്കേയുടെ കാവ്യജീവിതം വിലയിരുത്തപ്പെടുന്നത് . ഒരു മതവിശ്വാസവും സാന്ത്വനമണയ്ക്കാനില്ലാത്ത റില്ക്കെ കവിതയിൽ ശാന്തി കണ്ടെത്തി. ബൊഹീമിയൻ നാടോടിക്കവിതയുടെ തരുണസംഗീതത്തിൽ നിന്ന് ഓർഫ്യൂസ് ഗീതകങ്ങളുടെ അതീതസംഗീതത്തിലേക്കുള്ള ആ കാവ്യജീവിതയാത്രയെ കാലാനുക്രമത്തില്‍ പരിചയപ്പെടുത്താനുള്ള ശ്രമമാണ്‌ “റില്ക്കെ.”തിരഞ്ഞെടുത്ത കവിതകൾക്കൊപ്പം കത്തുകൾ, ഡയറിക്കുറിപ്പുകൾ, നോവൽഭാഗങ്ങൾ, കലാപഠനങ്ങൾ, ജീവിതം, മരണം, പ്രണയം, കവിത, ദൈവം തുടങ്ങി വിവിധവിഷയങ്ങളെക്കുറിച്ചുള്ള സാന്ദ്രവും മനോഹരവുമായ ചിന്തകൾ ഇവയും ഉൾപ്പെടുത്തിയിരിക്കുന്നു. Hussain Khന്റെ രചന ഫോണ്ട് ഉപയോഗിച്ച് CV Radhakrishnanന്റെ നേതൃത്വത്തിലുള്ള സായാഹ്ന ഫൌണ്ടേഷന്‍ ആണ് പുസ്തകം കമ്പോസ് ചെയ്തിരിക്കുന്നത്. പ്രസിദ്ധീകരണം തൃശൂർ ഐറിസ് ബുക്സ്; 240 പേജ്, വില 200 രൂപ. (തപാൽചിലവ് പുറമേ). പുസ്തകം ആവശ്യമുള്ളവര്‍ . irisbooks17@gmail.com, raghuthachappilli@gmail.com എന്നീ മെയിലുകളിലേക്കോ 9495355456, 9446278252 എന്നീ നമ്പറുകളിലേക്കോ ഇൻബോക്സിലേക്കോ പേരും മേൽവിലാസവും അയക്കുക.



അഭിപ്രായങ്ങളൊന്നുമില്ല: