2026 ജനുവരി 13, ചൊവ്വാഴ്ച

ശക്തി ചതോപാദ്ധ്യായ -അബനീ, നി വീടെത്തിയോ?



താഴിട്ടു പൂട്ടിയ വാതിലുകൾക്കു പിന്നിൽ
വീടായ വീടെല്ലാമുറങ്ങിക്കിടക്കുമ്പോൾ
രാത്രിയിൽ മുട്ടിക്കൊണ്ടാരോ ചോദിക്കുന്നു,
ഞാൻ മാത്രമതു കേൾക്കുന്നു,
“അബനീ, നീ വീടെത്തിയോ?”

ഇവിടെ ഒരുനാളുമൊഴിയാതെ മഴ പെയ്യുന്നു,
മേഘങ്ങൾ പശുക്കളെപ്പോലെ മേഞ്ഞുനടക്കുന്നു.
കാട്ടുപുല്ലെന്റെ നടവഴി കയ്യേറുന്നു.
“അബനീ, നീ വിടെത്തിയോ?”

നോവു തിങ്ങുന്ന ഹൃദയവുമായി
പാതിമയക്കത്തിലേക്കു ഞാൻ വഴുതുമ്പോൾ
പൊടുന്നനേ രാത്രി വാതിലിൽ മുട്ടുന്നു,
“അബനീ, നീ വീടെത്തിയോ?”
*

ശക്തി ചതോപാദ്ധ്യായ        (1933-1995) ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിലെ ഏറ്റവും പ്രമുഖനായ ബംഗാളികവിയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: