മുമ്പൊക്കെ
ചരിത്രത്തിൽ നിന്നു നമുക്കറിയും പ്രകാരം
ഹൃദയത്തിനനക്കം നിലയ്ക്കുമ്പോൾ
ഉടലു വിട്ടുപോവുകയാണത്
അന്ത്യശ്വാസമെടുക്കുന്നതോടെഅസൂയ എന്ന ഹീനവികാരം തനിക്കുണ്ടായതിനെ
സ്വർഗ്ഗത്തെ പുൽമേടുകളിലേക്ക്
അത് സാവധാനം പിൻവാങ്ങുകയാണ്
മി കോഗിറ്റോയുടെ ആത്മാവ്
വ്യത്യസ്തമായിട്ടാണു പെരുമാറുന്നത്
ഒരു യാത്രാമൊഴി പോലും പറയാതെ
ജീവനുള്ള ഉടലും വിട്ടതു പോവുകയാണ്
മി കോഗിറ്റോയുടെ അതിരുകൾക്കപ്പുറത്തുള്ള
അന്യഭൂഖണ്ഡങ്ങളിൽ
മാസങ്ങൾ വർഷങ്ങൾ അതു തുള്ളിക്കളിച്ചുനടക്കുകയാണ്
അതിന്റെ മേൽവിലാസം കണ്ടെത്തുക വിഷമം
അതൊരു കത്തുപോലും അയക്കുന്നില്ല
അതെന്നു മടങ്ങുമെന്ന് ആർക്കുമറിയില്ല
അതിനി തിരിയെ വരില്ലെന്നു തന്നെയുമാവാം
മി കോഗിറ്റോ കീഴടക്കാൻ നോക്കുന്നുണ്ട്
തന്റെ ആത്മാവിനു നല്ലതു വരട്ടേയെന്ന് അയാൾക്കുണ്ട്
അതിനെക്കുറിച്ചോർക്കുമ്പോൾ അയാളുടെ മനസ്സലിയുന്നുണ്ട്
അന്യദേഹങ്ങളിലും
അതിനൊരു ജീവിതം വേണ്ടതല്ലേ
മനുഷ്യരുള്ളത്ര
ആത്മാക്കളില്ലല്ലോ
മി കോഗിറ്റൊ തന്റെ വിധിക്കു കീഴടങ്ങുകയാണ്
അയാൾക്കു വേറേ ഗതിയില്ല
അയാൾ പറയാൻ ശ്രമിക്കുന്നുണ്ട്
-എന്റെ ആത്മാവ് എന്റെ സ്വന്തം-
അയാൾ തന്റെ ആത്മാവിനെ സ്നേഹത്തോടെ ഓർക്കുന്നു
അയാളതിനെ കരളലിവോടെ ഓർക്കുന്നു
അതിനാൽ തീർത്തും അപ്രതീക്ഷിതമായി
അതു വന്നുകയറുമ്പോൾ
നന്നായി നീ വന്നത്
എന്നയാൾ അതിനെ എതിരേല്ക്കുന്നില്ല
അതു കണ്ണാടിക്കു മുന്നിൽ വന്നിരുന്ന്
നരച്ചു കെട്ടുപിണഞ്ഞ മുടി കോതുമ്പോൾ
അയാൾ ഇടംകണ്ണിട്ടൊന്നു നോക്കുന്നതേയുള്ളു
(1983)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ