അവൻ പുത്രനെ അയക്കരുത്
അവന്റെ പുത്രന്റെ തുളഞ്ഞ കൈകളും
ദൈനന്ദിനചർമ്മവും
എത്രയധികം ആളുകൾ കണ്ടുകഴിഞ്ഞു
നമ്മുടെ പാപപരിഹാരത്തിനെന്നത്രേ
എഴുതപ്പെട്ടിരിക്കുന്നു
അതും എത്രയും മോശമായ പരിഹാരക്രിയയാൽ
അവന്റെ ഭീതിയുടെ ഗന്ധം
എത്രയോ നാസാദ്വാരങ്ങൾ
ആസ്വദിച്ചുൾക്കൊണ്ടുകഴിഞ്ഞു
എന്തിനത്രധികം
സ്വയം താഴണം
രക്തവുമായി സംസർഗ്ഗപ്പെടണം
അവൻ തന്റെ പുത്രനെ അയക്കരുത്
അതിലും ഭേദമാണ്
വെണ്ണക്കൽമേഘങ്ങളുടെ ബറോക്ക് കൊട്ടാരത്തിൽ
ഭീതിയുടെ സിംഹാസനത്തിൽ
മരണത്തിന്റെ ചെങ്കോലുമായി വാഴുക
(1974)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ