നിന്റെ കണ്ണുകൾക്കായൊരു കവിത ഞാനെഴുതുമായിരുന്നു,
വെണ്ണക്കൽത്തൊട്ടിയിലെ തെളിവെള്ളം പോലെ തെളിഞ്ഞ
നിന്റെ കണ്ണുകൾക്കായി.
എന്റെയാ ജലഗീതത്തിൽ
ഞാൻ പറയുന്നതിതായിരിക്കും:
“നിന്റെ കണ്ണുകൾ എന്റെ കണ്ണുകളോടിടയില്ലെന്നെനിക്കറിയാം,
നോക്കുമ്പോളവ ചോദ്യം ചെയ്യുകയുമില്ല.
നിന്റെ കണ്ണുകൾ, നിന്റെ തെളിഞ്ഞ കണ്ണുകളിലുള്ളത്
പ്രശാന്തമായൊരു വെളിച്ചം,
വിടർന്നുവിടർന്നുവരുന്നൊരു ലോകത്തിന്റെ വെളിച്ചം,
ഒരുനാളമ്മയുടെ മടിയിലിരുന്നു ഞാൻ കണ്ടപോലെ.”
0
1 അഭിപ്രായം:
Lovely!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ