ഗ്രീഷ്മരാത്രി
------------------
ഉറക്കവും കാത്തു ഞാൻ കിടക്കയിൽ കിടക്കുമ്പോൾഅടുത്ത മുറിയിൽ നിന്നൊരു മധുരസ്വരം ഞാൻ കേൾക്കുന്നു.
തുറന്ന ജാലകത്തിലൂടൊരു വെളിച്ചം ഞാൻ കാണുന്നു,
അകലെ, ഒരു കുന്നിൻതലപ്പിലെവിടെയോ.
ഇവിടെ, എന്റെ ഹൃദയത്തോടു നിന്നെ ഞാനമർത്തുന്നു,
എത്രയെന്നറിയാത്ത വർഷങ്ങൾക്കു മുമ്പേ
എന്നെ വിട്ടുപോയ പ്രണയമേ.
*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ