ഡോൾഫിനുകൾ
----------------------
ആളുകൾ കരുതുമ്പോലെ
ഡോൾഫിനുകൾ തിരപ്പുറത്തു കളിക്കുകയല്ല.
കടൽത്തട്ടിലേക്കു താഴുമ്പോൾ
ഡോൾഫിനുകൾ ഉറക്കം പിടിക്കുകയാവും.
എന്താണവ തേടുന്നത്?
അതെനിക്കറിയില്ല.
അടി തൊടുമ്പോൾ
പെട്ടെന്നവ ഞെട്ടിയുണരുന്നു,
കടലിനത്രയാഴമാണെന്നതിനാൽ
അവ പിന്നെ മുകളിലേക്കുയരുന്നു.
ഉയരുമ്പോൾ എന്താണവ തേടുന്നത്?
എനിക്കറിയില്ല.
ഉയർന്നുവന്നാകാശം കാണുമ്പോൾ
പിന്നെയുമവയ്ക്കുറക്കം വരുന്നു,
ഉറങ്ങിക്കൊണ്ടവ താഴുകയും ചെയ്യുന്നു.
പിന്നെയുമവ കടൽത്തട്ടു തൊടുന്നു,
ഞെട്ടിയുണരുന്നു, പൊങ്ങുന്നു.
നമ്മുടെ സ്വപ്നങ്ങളുമതുപോലെ.
*
ഒരു മരത്തിന്റെ ചരമശ്രുതി
---------------------------------
തൊണ്ട നനയ്ക്കുന്ന പാനീയം പോലെ
വേനലിൽ ഞാൻ തണലു നല്കിയിരുന്നു.
അന്തിമിനുക്കത്തിന്റെ പൊന്നും
മാടപ്രാവിൽ പുഴയുടെ സ്ഥിരതയും
എന്റെ മരനീരു പിടിച്ചെടുത്തിരുന്നു.
അത്രയ്ക്കശ്രദ്ധമായിരുന്നു നോട്ടങ്ങളെന്നതിനാൽ
ഈ ലോകത്തൊരാൾക്കുപോലുമായില്ല,
എന്റെയിലകളുടെ, എന്റെ ഗാനങ്ങളുടെ എണ്ണമെടൂക്കാൻ.
ഇന്നെന്റെയഭാവം ഒരുപാടിടമെടുക്കുന്നു:
ഇട വിടാത്ത കിളികളുടെ പലായനം കുറിയ്ക്കുന്നു,
*
Silvina Ocampo (1903–1993) - അർജ്ജന്റീനയിലെ എഴുത്തുകാരികളിൽ പ്രമുഖയാണ് കഥാകൃത്തും കവിയും വിവർത്തകയുമായ സിൽവിന ഒകാമ്പോ. മാജിക്കൽ റിയലിസത്തിന്റെ തുടക്കക്കാരിൽ ഒരാളാണ്. ഒകാമ്പോയുടെ ഏറ്റവും പ്രശസ്തമായ കൃതി ‘ലിയോപോൾഡിനയുടെ സ്വപ്നം’ എന്ന കഥാസമാഹാരമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ