യാത്രയിലുടനീളം ഞാൻ നില്പു തന്നെയായിരുന്നു:
ഒരാളും എനിക്കു വേണ്ടി സീറ്റൊഴിഞ്ഞുതന്നില്ല,
മറ്റേതൊരു യാത്രക്കാരനെക്കാളും
ഒരു നൂറുകൊല്ലമെങ്കിലും പ്രായക്കൂടുതൽ എനിക്കുണ്ടായിരുന്നിട്ടും,
അഭിമാനം, ഏകാകിത, കല:
മൂന്നു മഹാവ്യാധികളുടെയെങ്കിലും ലക്ഷണങ്ങൾ
ആർക്കും കാണത്തക്കവിധം എനിക്കു മേലുണ്ടായിരുന്നിട്ടും.
(റുമേനിയൻ കവിയായ നീന കാസിയന്റെ ഈ കവിത ന്യൂയോർക്കിലെ സബ്‌വേ സ്റ്റേഷനുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ