2016, സെപ്റ്റംബർ 7, ബുധനാഴ്‌ച

ഫ്രൈ ലൂയിസ് ദ ലിയോൺ - തടവു കഴിഞ്ഞിറങ്ങുമ്പോൾ



ഒരു തടവറയുടെ കവാടത്തിനു പിന്നിൽ
നുണകളുമസൂയയും എന്നെയടച്ചിട്ടതിവിടെ;
ഈ വിഷലിപ്തലോകത്തിന്റെ പകയിൽ നിന്നും
പലായനം ചെയ്യുന്ന ബുദ്ധിമാനെത്ര സന്തുഷ്ടൻ!
ഗ്രാമഭംഗികൾക്കിടയിലൊരു കുടിലയാള്‍ക്കു മതി,
സന്തതസഹചാരിയായി ദൈവമൊരാൾ മതി;
മനുഷ്യസാന്നിദ്ധ്യം വർജ്ജിച്ചയാള്‍ക്കു ജീവിക്കാം,
ആരോടുമസൂയയില്ലാതെ, ആരുമസൂയപ്പെടാതെയും.


ഫ്രേ ലൂയിസ് ദ ലിയോൺ  Fray Luis de Leon(1527-1591)- സ്പാനിഷ് കവിയും ദൈവശാസ്ത്രജ്ഞനും. ശലോമൊന്റെ ഗീതം സ്പാനിഷിലേക്കു പരിഭാഷപ്പെടുത്തിയതിന്‌ മതദ്രോഹവിചാരണയ്ക്കു വിധേയനായി നാലു കൊല്ലം ജയിലിൽ കഴിഞ്ഞു. അവിടെ നിന്നിറങ്ങുമ്പോൾ എഴുതിയ കവിതയാണിത്.



http://my.newadvent.org/cathen/09177b.htm

അഭിപ്രായങ്ങളൊന്നുമില്ല: