2016, സെപ്റ്റംബർ 6, ചൊവ്വാഴ്ച

എഡ്വേഡ് തോമസ് - ഇനിപ്പോകൂ

edward thomas

ഒരാളുടെയുടലിൽ, മുടിയിൽ, കണ്ണുകളിൽ
മഴയുടെ വിരലോടുമ്പോലെയായിരുന്നു അവൾ.
അങ്ങനെ നടക്കുന്നതിന്റെയാനന്ദം
അയാളെ വന്നാശ്ചര്യപ്പെടുത്തിയപ്പോൾ:

ഒരു കൊടുങ്കാറ്റിന്റെ പ്രണയത്തോടയാളെരിയുന്നു,
അയാൾ പാടുന്നു, ചിരിക്കുന്നു, അതെനിക്കറിയാം;
തിരിച്ചുനടക്കുമ്പോൾപ്പക്ഷേ അയാളതു മറക്കുന്നു,
അവളുടെ ‘ഇനിപ്പോകൂ’ ഞാൻ മറക്കില്ലെന്നപോലെ.

എനിക്കും ആ ധന്യമായ മഴയ്ക്കുമിടയിൽ
ആ വാക്കുകളൊരു വാതിൽ കൊട്ടിയടച്ചു,
മുമ്പൊരിക്കലുമതടഞ്ഞിരുന്നില്ല,
ഇനിയൊരിക്കലുമതു തുറക്കുകയുമില്ല.


Like the touch of rain she was
On a man's flesh and hair and eyes
When the joy of walking thus
Has taken him by surprise:
With the love of the storm he burns,
He sings, he laughs, well I know how,
But forgets when he returns
As I shall not forget her 'Go now'.
Those two words shut a door
Between me and the blessed rain
That was never shut before
And will not open again.
Edward Thomas

അഭിപ്രായങ്ങളൊന്നുമില്ല: