സാറാ ബർണാഡിന്
1820 ഡിസംബർ വ്യാഴാഴ്ച രാത്രി
എന്റെ പ്രിയപ്പെട്ട സാറ,
ഒരാളുടെ ശാരീരികാവസ്ഥ അയാളുടെ മാനസികാവസ്ഥയെ എത്രത്തോളമാണു ബാധിക്കുന്നതെന്നോർക്കുമ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോകുന്നു. ഇന്നു കാലത്തു മുഴുവൻ എന്റെ ചിന്ത വൈകിട്ടു നിനക്കു ഞാൻ അയക്കാൻ പോകുന്ന സന്തോഷപ്രദവും രസകരവുമായ കത്തിനെക്കുറിച്ചായിരുന്നു; ഇപ്പോൾ പക്ഷേ, ഞാൻ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു, എന്റെ ചിന്തകൾ പമ്പരം കറങ്ങുന്നു, അവ നിന്റെ മാനസികചിത്രത്തിനു ചുറ്റും വട്ടം കറങ്ങുന്നു; ആ ഓട്ടം നിർത്തി ഒരു നിമിഷം അതൊന്നാസ്വദിക്കാൻ പോലും അവയ്ക്കു കഴിയുന്നില്ല. സ്നേഹനിർഭരമായ, എന്നെ വിശ്വസിക്കൂ, ആത്മാർത്ഥമായ ഒരായിരം സംഗതികൾ നിന്നോടു പറയണമെന്നെനിക്കുണ്ട്; പക്ഷേ അതിനുചിതമായ വാക്കുകൾ കണ്ടെടുക്കുന്നതിൽ ഞാനൊരു മിടുക്കനല്ല; എന്നിട്ടും നിന്നെക്കുറിച്ചോർക്കുമ്പോൾ ക്ളോറൈഡുകളും പരീക്ഷണങ്ങളും എണ്ണയും ഉരുക്കും ഡേവിയും അതുമിതും മെർക്കുറിയും വേറെ ഒരു നൂറു തൊഴിൽ സംബന്ധിയായ ചിന്തകളും എന്നെ നിന്നിൽ നിന്നകലേക്കലേക്കടിച്ചോടിച്ച് മൂഢതയിലേക്കും ആശയക്കുഴപ്പത്തിലേക്കും കൊണ്ടുപോവുകയാണ്.
സ്നേഹം നിറഞ്ഞ
മൈക്കൽ
മൈക്കൽ
മൈക്കൽ ഫാരഡേ Michael Faraday(1791-1867)- ഇലക്ട്രോമാഗ്നറ്റിസം, ഇലക്ട്രോകെമിസ്ട്രി എന്നിവയിൽ കാര്യമായ സംഭാവനകൾ നല്കിയ ഇംഗ്ളീഷ് ശാസ്ത്രജ്ഞൻ. സർ ഹംഫ്രി ഡേവിയാണ് ആദ്ദേഹത്തെ ലോകശ്രദ്ധയിൽ കൊണ്ടുവന്നത്. ഫാരഡേ 1821ൽ സാറ ബർണാഡിനെ വിവാഹം കഴിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ