2016, സെപ്റ്റംബർ 10, ശനിയാഴ്‌ച

ആന്ദ്രേ ബല്ലോ - റൂബിയ

IdG-Ecuador-488-ABello-4-21-48_zpse832b596

അൾത്താരകളിൽ നൈവേദ്യങ്ങളർപ്പിക്കുമ്പോൾ റൂബിയാ,
ദേവകളോടു ഞാനർത്ഥിക്കുന്നതെന്തെന്നു നിനക്കറിയുമോ?
സൂര്യപടസമൃദ്ധികളല്ല, സമ്പുഷ്ടദേശങ്ങൾക്കവകാശമല്ല,
ഉദരാർത്തി ശമിപ്പിക്കാൻ വിഭവസമ്പന്നമായ മേശയുമല്ല.

അരാഗ്വയുടെ കോണിലെനിക്കൊരു തുണ്ടു നിലം മതി,
അതു കനിഞ്ഞുനൽകുന്ന സരളാനന്ദങ്ങളുണ്ടായാൽ മതി,
ചെത്തിത്തേക്കാതെ പുല്ലു മേഞ്ഞ വീടിനു തൊട്ടരികിൽ
കല്ലുകൾക്കിടയിലൂടെ കളകളമൊഴുകുന്നൊരരുവി മതി.

ഊഷ്മളമായ ഗ്രീഷ്മത്തിലെനിക്കു തണലു പകരാൻ
എന്റെ വളപ്പിൽ മരങ്ങൾ തിങ്ങിയൊരു കാവു വേണം,
അരളിയും പനയുമതില്‍ നടു നിവർത്തി നിൽക്കണം.

തൃപ്തൻ, ഈയഭയത്തിൽക്കിടന്നു മരിക്കാനെനിക്കായാൽ,
പ്രാണനെന്നെയും വിട്ടുപോകുമ്പോൾ നിന്റെ ചുണ്ടിൽ
യാത്രാമൊഴിയായൊരു ചുംബനമർപ്പിക്കാനെനിക്കായാൽ.


ആന്ദ്രേ ബല്ലോ Andres Bello (1781-1865)- വെനിസുവേലയിലെ കാരക്കാസിൽ ജനിച്ചു; മരണം ചിലിയിലെ സാന്തിയാഗോയിൽ. കവിയും ഭാഷാപണ്ഡിതനും നിയമജ്ഞനും നയതന്ത്രവിദഗ്ധനും. തെക്കേ അമേരിക്കയുടെ ധൈഷണികപിതാവായി പരിഗണിക്കപ്പെടുന്നു.


Rubia
¿Sabes, rubia, qué gracia solicito
cuando de ofrendas cubro los altares?
No ricos muebles, no soberbios lares,
ni una mesa que adule al apetito.
De Aragua a las orillas un distrito
que me tribute fáciles manjares,
do vecino a mis rústicos hogares
entre peñascos corra un arroyito.
Para acogerme en el calor estivo,
que tenga una arboleda también quiero,
do crezca junto al sauce el coco altivo.
¡Felice yo si en este albergue muero;
y al exhalar mi aliento fugitivo,
sello en tus labios el adiós postrero!

Blonde

Do you know, blonde, what favor I solicit
When I cover the altars with offerings?
Not rich furnishings, not superb lands,
Neither a table that flatters the apetite.
At the edge of Aragua I want a parcel
To supply me with simple pleasures,
And close to my rustic home
A brook that runs among the rocks.
To feel good around the summery warmth,
I also want my plot to have a grove,
Where the proud coconut and the willow can grow.
I'll be happy if in this refuge I die;
And, upon exhaling my fugitive breath,
I stamp on your lips my last goodbye!

അഭിപ്രായങ്ങളൊന്നുമില്ല: