2016, സെപ്റ്റംബർ 13, ചൊവ്വാഴ്ച

സിനോഡോട്ടസ് - പ്രണയത്തിന്റെ പ്രതിമ



ആരാണു പ്രണയത്തെ
പ്രതിമയായി കടഞ്ഞെടുത്തതും
ഈ ജലധാരക്കരികിൽ
അതിനെ കൊണ്ടുവച്ചതും?
അയാൾ കരുതിയോ,
അത്രയുമഗ്നി തണുപ്പിക്കാൻ
ഇത്രയും ജലം മതിയെന്ന്?

സിനോഡോട്ടസ്   Zenodotus (ക്രി.മു. മൂന്നാം നൂറ്റാണ്ട്) ഒരു ജലധാരക്കരികിൽ പ്രതിഷ്ഠിച്ചിരുന്ന ഗ്രീക്കു കാമദേവനായ ഇറോസിന്റെ പ്രതിമയെക്കുറിച്ചെഴുതിയത്.

അഭിപ്രായങ്ങളൊന്നുമില്ല: