1845 ജനുവരി 8
മൊസ്യൂ, പാവങ്ങൾക്കു ജീവൻ നിലനിർത്താൻ അധികമൊന്നും വേണ്ട- പണക്കാരന്റെ തീന്മേശയിൽ നിന്നു വീഴുന്ന ഉച്ഛിഷ്ടങ്ങളേ അവർ ചോദിക്കുന്നുള്ളു. അതും നിഷേധിക്കുകയാണെങ്കിൽ പക്ഷേ, അവർ വിശന്നു മരിച്ചുപോകും. എനിക്കും ഞാൻ സ്നേഹിക്കുന്നവരിൽ നിന്ന് അധികം സ്നേഹമൊന്നും വേണ്ട. സമ്പൂർണ്ണമായ ഒരു സ്നേഹം മുഴുവനായി എനിക്കു തന്നാൽ അതുകൊണ്ടെന്തു ചെയ്യണമെന്ന് എനിക്കറിവുണ്ടാവില്ല- എനിക്കതു പരിചയമില്ല. അന്ന് ബ്രസ്സൽസിൽ ഞാൻ അങ്ങയുടെ ഒരു ശിഷ്യയായിരുന്നപ്പോൾ അങ്ങെന്നോട് ചെറിയൊരു താല്പര്യം കാണിച്ചിരുന്നു; ആ ചെറിയ താല്പര്യം തുടർന്നുപോകുമെന്ന ആശയിലാണ് ഞാൻ പിടിച്ചുതൂങ്ങുന്നത്- ജീവിതത്തിന്മേലെന്നപോലെ ഞാനതിൽ പിടിച്ചുതൂങ്ങുന്നു.
(ഇംഗ്ളീഷ് എഴുത്തുകാരിയായ ഷാർലൊട്ട് ബ്രോണ്ടി Charlotte Bronte (1816-1855) പ്രൊഫസർ കോൺസ്റ്റന്റിൻ ഹെഗറിനെഴുതിയത്. അദ്ദേഹം ആ സ്നേഹം തിരിച്ചുകൊടുത്തുവെന്നതിന് തെളിവില്ല.)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ