നീയെന്തു ചെയ്യാൻ, ജീവച്ഛവം പോലായവനേ,
സൂര്യൻ നെയ്തെടുത്തും
തിങ്കളാഴ്ച്ച കറങ്ങിത്തിരിഞ്ഞു പിന്നെയുമെത്തുമ്പോൾ,
തന്റെ ശക്തിയെല്ലാമെടുത്തു
നിന്റെ പ്രതിസന്ധിയെ ഉന്നമാക്കുമ്പോൾ?
ദീനക്കിടക്കയിൽ നിന്നു നീയെഴുന്നേറ്റു;
കയ്ക്കുന്ന മുന്നറിവിനൊടുവിൽ നിന്നെക്കാത്തുകിടക്കുന്നു,
കടന്നുതീരാനാകാത്തൊരു തുരങ്കം,
അതിന്റെ അന്തിമമായ നിന്ദകളുമായി:
നിന്റെ ഹൃദയത്തിന്റെ മൂകത, അല്ലെങ്കിൽ,
മറ്റൊരാന്തരഭീഷണിയുടെ സുനിശ്ചിതമായ വിട പറയൽ;
കണ്ണുകളിറുക്കിയടച്ചും കൊണ്ടു നീ സ്വയം വിട്ടുകൊടുത്തു,
വേദനയ്ക്ക്, അതിന്റെ തുടരൻകാറ്റിന്.
ഇന്ന്, കിടക്കയിൽ നിന്നു ബഹിഷ്കൃതനാവുമ്പോൾ,
വെളിച്ചം നിറഞ്ഞുകവിഞ്ഞ അന്തരീക്ഷം കാണുമ്പോൾ,
നീയോർക്കുന്നു: അതെ, ഇങ്ങനെയൊരു നാളാണു ഞാൻ മരിക്കുന്നതെങ്കിൽ
യാതൊന്നും സംഭവിക്കാൻ പോകുന്നില്ല,
ഒരുത്സവനാളിനുമിത്രയും പൊലിമ കിട്ടാൻ പോകുന്നില്ല,
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ