എന്നോടു പറയൂ, കാവ്യദേവതേ,
നിദ്രാരഹിതന്റെ കാതുകളിലേക്കൊഴുകിയെത്തുന്ന ശബ്ദങ്ങളെപ്പറ്റി!
പരിചിതവും ജാഗരൂകവുമായ നായ്ക്കുരകൾ, ഒന്നാമതായി;
എണ്ണിയെണ്ണിയടിക്കുന്ന നാഴികമണികൾ, പിന്നെ;
കടലോരത്തു വല മിനുക്കുന്ന രണ്ടുപേർ, പിന്നെ;
പിന്നെ? പിന്നൊന്നുമില്ല, ഇടമുറിയാത്ത നിശബ്ദതയല്ലാതെ,
നിശ്വസിക്കുന്ന യൗവ്വനത്തിന്റെ മാറിടം പോലെ,
ആഴത്തിലൊരുറവയുടെ മന്ത്രണം പോലെ,
അമർന്നുവീഴുന്ന തുഴ പോലെ,
പിന്നെ, പിന്നെ, നിദ്രയുടെ പതിഞ്ഞ പാദപതനവും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ