എമിലി ഡിക്കിൻസൺ - ചതുപ്പുനിലങ്ങൾ ഞാൻ കണ്ടിട്ടേയില്ല...
ചതുപ്പുനിലങ്ങൾ ഞാൻ കണ്ടിട്ടേയില്ല, കടല്പരപ്പു ഞാൻ കണ്ടിട്ടേയില്ല; കണ്ടലേതുപോലെയെന്നെന്നാലെനിക്കറിയാം, തിരയേതു പോലിരിക്കുമെന്നുമെനിക്കറിയാം.
ദൈവത്തോടു ഞാൻ സംസാരിച്ചിട്ടേയില്ല, സ്വർഗ്ഗത്തേക്കു ഞാൻ യാത്ര പോയിട്ടുമില്ല; എന്നാലതെവിടെയെന്നെനിക്കു കൃത്യമാണ്, അതു രേഖപ്പെടുത്തിയ ഭൂപടം മുന്നിലിരിക്കുമ്പോലെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ