2023, മാർച്ച് 30, വ്യാഴാഴ്‌ച

വാൻ ഗോഗ് - കത്തുകൾ

 

സോള പറയുന്നു: “ഒരു കലാകാരനായ എനിക്ക് ആവുന്നത്ര ഉശിരോടെ ജീവിതം ജീവിക്കണം.” ‘ജീവിതം ജീവിക്കണം’- ബലം പിടുത്തങ്ങളില്ലാതെ, ഒരു കുട്ടിയെപ്പോലെ നിഷ്കളങ്കനായി; അല്ല, ഒരു കുട്ടിയെപ്പോലെയല്ല, ഒരു കലാകാരനെപ്പോലെ. ജീവിതം എങ്ങനെയായിവന്നാലും അതിൽ എന്തെങ്കിലും ഞാൻ കണ്ടെത്തും, എനിക്കായ വിധം അതിൽ ഞാമികവു കാണും.

 ഇനി, കൃത്രിമമായ ആ പെരുമാറ്റശീലങ്ങളെ, ആചാരമര്യാദകളെ ഒന്നു നോക്കുക; തനിക്കെല്ലാം അറിയാമെന്നും താൻ വിചാരിക്കുന്നപോലെയേ കാര്യങ്ങനടക്കൂ എന്നും ചിന്തിക്കുന്ന ഒരാഎത്ര ഡംഭനാണ്‌, എത്ര യുക്തിഹീനനാണ്‌! ജീവിതത്തെ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും ‘ഇന്നതെന്നു വിവരിക്കാനാവാത്ത’ വലിയൊരു നന്മയുണ്ടെന്നും ഒപ്പം അതിൽ തിന്മയുടെ ഒരംശവും കൂടിയുണ്ടെന്നും അറിയാത്തപോലെ! നമ്മെക്കാഅനന്തമായ ഉയരത്തി, അനന്തമായ മഹിമയും അനന്തമായ ശക്തിയുമുള്ള ഒന്നുണ്ടെന്നറിയാത്തപോലെ!

 താൻ എത്ര ചെറുതാണെന്നു തോന്നാത്ത ഒരാൾ, താൻ വെറുമൊരു കണിക മാത്രമാണെന്നു ബോദ്ധ്യമാകാത്ത ഒരാൾ- അടിസ്ഥാനപരമായിത്തന്നെ എത്ര പിശകിപ്പോയിരിക്കുന്നു അയാക്ക്!

 കുട്ടികളായിരിക്കുമ്പോൾ നമ്മുടെ മനസ്സിഅടിച്ചേല്പിച്ച ധാരണകളിചിലതൊക്കെ ഉപേക്ഷിച്ചതുകൊണ്ട് നമുക്കെന്തെങ്കിലും നഷ്ടം വരാനുണ്ടോ? ചില പദവികളിലേക്കെത്തുക, ചില പെരുമാറ്റരൂപങ്ങൾ പ്രധാനമാണെന്നു കരുതുക തുടങ്ങിയവ? എന്റെ കാര്യമാണെങ്കിൽ, അതിനെക്കുറിച്ചു ഞാൻ ചിന്തിക്കാറുതന്നെയില്ല, അതുകൊണ്ടെന്തെങ്കിലും നഷ്ടം വന്നാലും ഇല്ലെങ്കിലും. എന്റെ അനുഭവത്തിൽ രൂപങ്ങക്കും ധാരണകക്കും ഒരു സാധുതയുമില്ലെന്നും മിക്കപ്പോഴും അവ വിനാശകരം പോലുമാണെന്നും മാത്രം എനിക്കറിയാം. എനിക്കൊന്നും അറിയില്ല എന്ന നിഗമനത്തിലേക്കാണ്‌ ഒടുവിൽ ഞാനെത്തുന്നത്; അതേസമയം ‘മാന്യത’ എന്ന ഇടുക്കുതൊഴുത്തിൽ ഒതുങ്ങാത്തവിധം അത്ര നിഗൂഢമാണ്‌ നാം ജീവിക്കുന്ന ജീവിതം എന്നും ഞാനറിയുന്നു.

 (വാൻ ഗോഗ് 1883 ഒക്റ്റോബർ 28ന്‌ തിയോക്കെഴുതിയ കത്തിൽ നിന്ന്)

 

ഞാൻ നിന്നോടു പറയട്ടെ, സജീവമായിരിക്കണമെന്നുണ്ടെങ്കിൽ തെറ്റു പറ്റുന്നതിനാം പേടിക്കരുത്, ഇടയ്ക്കൊക്കെ തെറ്റു വരുത്തുന്നതിൽ നാം പേടിക്കരുത്. ഉപദ്രവമൊന്നും ചെയ്യാതിരിക്കുന്നതുകൊണ്ടു മാത്രം തങ്ങനല്ലവരാകുമെന്ന് പലരും കരുതുന്നുണ്ട്- അതുപക്ഷേ, ഒരു നുണയാണ്‌, നീ തന്നെയും അതിനെ അങ്ങനെ പറയാറുമുണ്ടല്ലോ. ആ വഴി പോകുന്നത് കെട്ടിക്കിടക്കലിലേക്കാണ്‌, സാധാരണതയിലേക്കാണ്‌.

 ഒരു മന്ദബുദ്ധിയെപ്പോലെ നിങ്ങളെ തുറിച്ചുനോക്കുന്ന ഒരൊഴിഞ്ഞ കാൻവാസ് കണ്ടാഎന്തെങ്കിലും, അതെന്തായാലും, അതിൽ എറിഞ്ഞുകൊള്ളിക്കൂ. അത്, ഒരൊഴിഞ്ഞ കാൻവാസിന്റെ തുറിച്ചുനോട്ടം, എത്ര തളർത്തുന്നതാണെന്ന് നിങ്ങക്കറിയില്ല. അത് ചിത്രകാരനോടു പറയുകയാണ്‌: നിങ്ങക്ക് ഒരു വസ്തുവും ചെയ്യാപറ്റില്ല. കാവാസിന്റേത് വിഡ്ഢികളുടെ ഒരു നോട്ടമാണ്‌; ചില ചിത്രകാരന്മാർ അത്രയ്ക്കും അതിന്റെ മാസ്മരികതയിവീണുപോകയാഅവസ്വയം വിഡ്ഢികളാവുകയും ചെയ്യുന്നു. പല ചിത്രകാരന്മാരും ഒഴിഞ്ഞ കാൻവാസിന്റെ മുന്നിപേടിത്തൊണ്ടന്മാരാണ്‌; എന്നാൽ ഒഴിഞ്ഞ കാവാസിന്‌ കലയെ വികാരമായി കൊണ്ടുനടക്കുന്ന യഥാത്ഥചിത്രകാരനെ പേടിയുമാണ്‌, എതിർത്തുനില്ക്കുകയും ‘നിങ്ങക്കു പറ്റില്ല’ എന്ന വശീകരണമന്ത്രത്തിന്റെ കുരുക്കു പൊട്ടിക്കുകയും ചെയ്യുന്ന കലാകാരനെ.

 ജീവിതം തന്നെയും മനുഷ്യനു നേരേ തിരിക്കുന്നത് ശൂന്യവും മനസ്സിടിക്കുന്നതുമായ ഒഴിഞ്ഞ വശമാണ്‌; ഒഴിഞ്ഞ കാൻവാസിന്റെ കാര്യത്തിലെന്നപോലെ അതിലും ഒന്നും പ്രത്യക്ഷപ്പെടുന്നില്ല. എന്നാഅതെത്ര ശൂന്യവും വ്യത്ഥവുമായിക്കോട്ടെ, ഒരു ജീവനുമില്ലാത്ത മട്ടിലാണ്‌ ജീവിതം കാണപ്പെടുന്നതെന്നുമിരിക്കട്ടെ, വിശ്വാസമുള്ള, ഊർജ്ജമുള്ള, ഹൃദയോഷ്മളതയുള്ള ഒരാൾ, എന്തെങ്കിലും അറിവുള്ള ഒരാൾ, നിരുത്സാഹിയാകുന്നില്ല. അയാൾ അതിലേക്കിറങ്ങുകയാണ്‌, എന്തെങ്കിലും ചെയ്യുകയാണ്‌, അയാൾ ലംഘിക്കുകയാണ്‌, ‘ദുഷിപ്പിക്കുകയാണ്‌’ (അവരുടെ ഭാഷയിൽ.) അവർ പറഞ്ഞോട്ടെ, ആ തണുത്ത ദൈവശാസ്ത്രജ്ഞർ.

 (വാൻ ഗോഗ് 1884 ഒക്ടോബറിൽ തിയോക്കയച്ച കത്തിനിന്ന്)

 

ചെടികളേയും മഴയേയും കുറിച്ചുള്ള നിന്റെ കുറിപ്പിനെക്കുറിച്ച് ഞാൻ എന്തു പറയണം? നിനക്കുതന്നെ കാണാമല്ലോ: പ്രകൃതിയിൽ പല പൂക്കളും കാല്ക്കീഴിചവിട്ടിയരക്കപ്പെടുകയോ മഞ്ഞു വീണ്‌ മരവിച്ചുപോവുകയോ ചൂടത്തു കരിഞ്ഞുപോവുകയോ ചെയ്യുന്നുണ്ട്; അതുപോലെ എല്ലാ ചോളമണികളും വിളഞ്ഞുകഴിഞ്ഞാൽ മുളയ്ക്കാനും ചോളച്ചെടിയായി വളരാനും വേണ്ടി മണ്ണിലേക്കു മടങ്ങുന്നുമില്ല- വാസ്തവത്തി, അധികപങ്കും പൂർണ്ണവളച്ചയെത്തുന്നതിനു മുമ്പേ മില്ലുകളിചെന്നടിയുകയുമാണ്‌. അങ്ങനെയല്ലേ? മനുഷ്യജീവികളെ ചോളമണികളോടുപമിക്കുമ്പോൾ- ആരോഗ്യവും സ്വാഭാവികപ്രകൃതിയുമുള്ള ഓരോ മനുഷ്യജീവിയിലും മുളയെടുക്കാനുള്ള ഒരു ശക്തി കുടികൊള്ളുന്നുണ്ട്, ഒരു ചോളമണിക്കുള്ളപോലെ. അതിനാൽ പ്രകൃതിയിലെ ജീവിതം മുളയെടുക്കൽ ആണെന്നു പറയാം. ശക്തി ധാന്യത്തിനെന്താണോ, അതാണ്‌ സ്നേഹം നമുക്ക്.

 നമ്മുടെ സ്വാഭാവികവികാസം തകിടം മറിക്കപ്പെടുമ്പോൾ, മുളയെടുക്കലിനു ഭംഗം വരുമ്പോൾ, തിരികല്ലുകൾക്കിടയിപെട്ട ഒരു ധാന്യമണിയുടേതുപോലെ ഹതാശമായ ഒരു സാഹചര്യത്തിനാം െന്നുപെടുമ്പോൾ മുഖം വീപ്പിച്ച്, എന്തു പറയണമെന്നറിയാതെ നിന്നുപോവുകയാണ്‌ നാം പൊതുവേ ചെയ്യുക എന്നെനിക്കു തോന്നുന്നു.

 അങ്ങനെയൊന്ന് നമുക്കു സംഭവിക്കുമ്പോൾ, നമ്മുടെ സ്വാഭാവികജീവിതത്തിന്റെ നഷ്ടത്താൽ നാമാകെ ചകിതരായി നില്കുമ്പോ, നമുക്കിടയിൽ ചിലരുണ്ടാകും, അനിവാര്യമായതിനു മുന്നിൽ തല കുനിയ്ക്കാസന്നദ്ധമാകുമ്പോത്തന്നെ ആത്മവിശ്വാസം വെടിയാതയ്യാറാകാത്തവ, തങ്ങൾക്കെന്തു പറ്റി എന്നും എന്താണ്‌ ശരിക്കും സംഭവിക്കുന്നത് എന്നും തിരഞ്ഞു കണ്ടുപിടിക്കാദൃഢനിശ്ചയം ചെയ്യുന്നവർ.

 ഇരുട്ടിൽ വെളിച്ചം വിതറുന്നതെന്നു പറയാപ്പെടുന്ന ുസ്തകങ്ങളിൽ എത്ര സദുദ്ദേശ്യത്തോടെ നാം തിരഞ്ഞാലും തീച്ച പകരുന്നതായി കാര്യമായിട്ടൊന്നും നാം അവയികണ്ടെത്തുന്നില്ല; അതുപോലും എപ്പോഴും നമ്മുടെ വ്യക്തിപരമായ ആശ്വാസത്തിനു മതിയാവുകയുമില്ല.

 സംസ്കാരസമ്പന്നരായ നമ്മെ ഏറ്റവുമധികം അലട്ടുന്ന രോഗങ്ങൾ വിഷാദവും നൈരാശ്യവാദവുമാണ്‌. എന്റെ കാര്യം ഒരുദാഹരണം: ആയുസ്സിന്റെ എത്രയോ കൊല്ലങ്ങൾ ചിരിക്കാനുള്ള കഴിവു നഷ്ടപ്പെട്ട ഞാൻ - അതെന്റെ കുറ്റം കൊണ്ടാണോ അല്ലയോ എന്നത് മാറ്റിവയ്ക്കാം- മറ്റെന്തിലുമുപരി തുറന്നൊന്നു ചിരിക്കാകൊതിച്ച നാളുകഉണ്ടായിരുന്നു. ഞാനതു കണ്ടെത്തിയത് ഗീ ദ് മോപ്പസാങ്ങിലാണ്‌; അതിലും പഴയ എഴുത്തുകാരിൽ റാബെലേയി, ഇപ്പോഴത്തെ എഴുത്തുകാരിൽ ഹെറി റോഷ്ഫോട്ടിലും കാഡിഡേയിലെ വോട്ടെയറിലും.

 നേരേ മറിച്ച് യാഥാർത്ഥ്യമാണ്‌, ജീവിതം അതേപോലെയാണ്‌ നിങ്ങൾക്കു വേണ്ടതെങ്കിഗോങ്‌കൂഉണ്ട്, സോള ഉണ്ട്, അങ്ങനെ പല മാസ്റ്റർപീസുകളുമുണ്ട്, ജീവിതത്തെ നാം അനുഭവിക്കുന്നതുപോലെ ചിത്രീകരിക്കുകയും അങ്ങനെ സത്യം പറഞ്ഞുകേൾക്കാനുള്ള നമ്മുടെ ആവശ്യത്തെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നവർ.

 ഫ്രഞ്ച് നാച്ചുറലിസ്റ്റുകളായ സോള, ഫ്ലാബേർ, ഗീ ദ് മോപ്പസാങ്ങ്, ഗോങ്‌കൂർ, ദോദെ, ഹുയിസ്മൻസ് തുടങ്ങിയവരുടെ കൃതികഗംഭീരമാണ്‌, അവ പരിചയപ്പെട്ടില്ലെങ്കിൽ സമകാലീനരെന്ന് നമുക്കു സ്വയം അവകാശപ്പെടാനുമാവില്ല. മോപ്പസാങ്ങിന്റെ മാസ്റ്റപീസ് ബെൽ-ആമിയാണ്‌. ഞാനത് ഒരിക്കനിനക്കു വാങ്ങിത്തരാം.

 നമ്മുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ ബൈബിമാത്രം മതിയോ? ഇക്കാലത്താണെങ്കിൽ യേശു തന്നെയും കൊടുംവിഷാദത്തിലാണ്ടിരിക്കുന്നവരോടു പറയുമായിരുന്നു, ‘അതിവിടെയില്ല, അത് ഉയിർത്തെഴുന്നേറ്റുകഴിഞ്ഞു. മരിച്ചവക്കിടയിനിങ്ങളെന്തിനു ജീവനുള്ളവരെ തിരയുന്നു?’ പറയപ്പെട്ടതോ എഴുതപ്പെട്ടതോ ആയ വചനം ലോകത്തിന്റെ വെളിച്ചമാകണമെന്നുണ്ടെങ്കിൽ, സമൂഹത്തെയൊന്നാകെ രൂപാന്തരപ്പെടുത്തുന്ന മട്ടിൽ അത്ര മഹത്തും അത്ര നല്ലതും അത്ര മൗലികവും അത്ര ശക്തവുമാകണമെങ്കിഅതിന്റെ പ്രഭാവം ആദിമകൃസ്ത്യാനികരൂപപ്പെടുത്തിയ വിപ്ലവത്തിന്റേതിനു സമാനമാകണമെന്നു പറയാനുള്ള അവകാശവും കടമയും നമുക്കുണ്ടെന്നു പറയേണ്ടിവരും.

 എന്റെ കാര്യമാണെങ്കിൽ, ഇക്കാലത്തെ പലരെക്കാളും ശ്രദ്ധയോടെ ബൈബിൾ വായിച്ചിട്ടുണ്ടെന്നത് എന്നെ സന്തോഷവാനാക്കുന്നു; അത്രയും ഉന്നതമായ ആശയങ്ങൾ ഒരുകാലത്തുണ്ടായിരുന്നു എന്നറിയുക എന്റെ മനസ്സിനെ ഒട്ടൊന്നാശ്വസിപ്പിക്കുകയും ചെയ്യുന്നു.

 പഴയത് സുന്ദരമായി കാണുന്നുവെന്നതിനാൽത്തന്നെ പുതിയതിനെ സുന്ദരമായി കാണാകൂടുതകാരണം ഞാൻ കണ്ടെത്തുന്നുണ്ട്; ഭൂതകാലവും ഭാവിയും നേരിട്ടല്ലാതെയാണ്‌ നമ്മെ ബാധിക്കുന്നതെങ്കിൽ നേരിട്ടു പ്രവൃത്തിയിലേക്കിറങ്ങാനമ്മുടെ കാലത്തു നമുക്കു കഴിയുമല്ലോ.

 ഒരു കൊച്ചുകിഴവനായി എത്രയും വേഗം പുരോഗമിക്കുന്നതിലേക്കു ചുരുങ്ങിയിരിക്കുന്നു, എന്റെ വക സാഹസികതകൾ- മുഖത്തു ചുളിവുകളുമായി, മുരത്ത താടിയുമായി, കുറേ വയ്പുപല്ലുകളുമായി, അങ്ങനെയങ്ങനെ. പക്ഷേ അതിലെന്തിരിക്കുന്നു? മലിനവും ദുഷ്കരവുമായ ഒരു തൊഴിലാണെന്റേത്, ചിത്രം വരയ്ക്കൽ; ഞാൻ ഞാനായിരിക്കുന്നില്ലെങ്കിഞാനതിപ്പെടുകയുമരുത്; പക്ഷേ ഞാൻ ഞാനായിരിക്കെ, ഞാനതിൽ ആഹ്ളാദത്തോടെ പണിയെടുക്കുന്നു; ചിലനേരം അവ്യക്തമായൊരു സന്തോഷം എനിക്കു തോന്നുകയും ചെയ്യാറുണ്ട്, കുറേ യുവത്വവും പുതുമയുമുള്ള ചില ചിത്രങ്ങൾ ചെയ്യാഎനിക്കു കഴിഞ്ഞേക്കുമെന്നോക്കുമ്പോൾ- എനിക്കു നഷ്ടപ്പെട്ട പലതിലൊന്നാണ്‌ സ്വന്തം യുവത്വമെങ്കിലും.

 (വാൻ ഗോഗ് സഹോദരി വില്ലെമിയെന്‌ 1887അയച്ച കത്തിനിന്ന്..)

 

നീ ജാപ്പനീസ് കലയെക്കുറിച്ചു വായിക്കുകയാണെങ്കിൽ അതിനിസ്സംശയം ജ്ഞാനിയും ബുദ്ധിമാനുമായ ഒരാളെക്കാണാം; അയാൾ എങ്ങനെയാണ്‌ തന്റെ സമയം ചെലവിടുന്നത്? ഭൂമിയിൽ നിന്നു ചന്ദ്രനിലേക്കുള്ള ദൂരത്തെക്കുറിച്ചു പഠിക്കാ? അല്ല. ബിസ്മാർക്കിന്റെ നയങ്ങളെക്കുറിച്ചു പഠിക്കാ? അല്ല. അയാളുടെ പഠനവിഷയം ഒരേയൊരു പുൽക്കൊടിയാണ്‌. എന്നാ പുക്കൊടി അയാളെ മറ്റു സസ്യങ്ങളിലേക്കും അവിടെ നിന്ന് ഋതുക്കളിലേക്കും ഗ്രാമത്തിന്റെ വിശാലഭാവങ്ങളിലേക്കും ജന്തുക്കളിലേക്കും പിന്നെ, മനുഷ്യരൂപത്തിലേക്കും കൊണ്ടുപോകുന്നു. അങ്ങനെയാണ്‌ അയാൾ തന്റെ ജീവിതം നയിക്കുന്നത്; ജീവിതമാകട്ടെ, എല്ലാം ചെയ്യാൻ പറ്റാത്ത വിധം ഹ്രസ്വവുമാണ്‌.

 (വാൻ ഗോഗ് തിയോക്കെഴുതിയത്, 1888)

 

ഒരു ചിന്തകനാകുന്നതിനെക്കുറിച്ച് ഇടയ്ക്കൊക്കെ ഞാൻ ആലോചിച്ചുനോക്കാറുണ്ട്;  എന്നാൽ അതിനായി പിറന്നവനല്ല ഞാഎന്നെനിക്കു കൂടുതക്കൂടുതലായി ബോദ്ധ്യമായതേയുള്ളു. പക്ഷേ നിഭാഗ്യത്തിന്‌, കാര്യങ്ങളെക്കുറിച്ചു ചിന്തിച്ചുനോക്കുക എന്നതൊരാവശ്യമായിത്തോന്നുന്ന ഏതൊരാളെയും പ്രായോഗികബുദ്ധിയില്ലാത്തവനെന്നും സ്വപ്നജീവിയെന്നും വക തിരിക്കാനുള്ള ഒരു മുൻവിധി നടപ്പിലുള്ളതിനാ, സമൂഹത്തിൽ അതു വ്യാപകമാണെന്നതിനാലും, മുഖത്തടി കിട്ടിയ അനുഭവം പലപ്പോഴും എനിക്കുണ്ടായിട്ടുണ്ട്, ഉള്ളിലുള്ളത് പുറത്തു കാണിച്ചു എന്നതുകൊണ്ടുമാത്രം.

 ചിന്തിക്കുന്നതിനോട് എനിക്കൊരു വിരോധവുമില്ല, വരയ്ക്കാനും പെയിന്റു ചെയ്യാനും അപ്പോഴും എനിക്കു കഴിയണം എന്നേയുള്ളു.

 എന്റെ’ ജീവിതത്തെക്കുറിച്ച് ‘എന്റെ’ പ്ളാൻ എങ്ങനെയെന്നാൽ- എന്നെക്കൊണ്ടു കഴിയുന്നത്ര നല്ല വരകളും ചിത്രങ്ങളും ചെയ്യുക; പിന്നെ, ജീവിതാവസാനമെത്തുമ്പോൾ ഹാ, എത്ര ചിത്രങ്ങൾ എനിക്കു ചെയ്യാമായിരുന്നു എന്നു ചിന്തയോടെ തിരിഞ്ഞുനോക്കിക്കൊണ്ടു കടന്നുപോകാകഴിയുമെന്നു പ്രതീക്ഷിക്കുക. സാദ്ധ്യമായതെല്ലാം ചെയ്യുന്നതിനിന്ന് ഇതെന്നെ തടയുന്നുമില്ല, കേട്ടോ.

 ഇതിനോടെന്തെങ്കിലും എതിരു പറയാൻ നിനക്കുണ്ടോ, എന്റെ വശത്തു നിന്നായാലും നിന്റെ വശത്തു നിന്നായാലും?

സ്വന്തം ആത്മാവിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ സ്വയം കുഴിച്ചുമൂടുന്നതിനു പകരം ചെളി നിറഞ്ഞ ഒരു നാട്ടുമ്പുറത്തിനു മേഅരികു മിനുങ്ങുന്ന ധൂസരമേഘങ്ങളെക്കുറിച്ചു ചിന്തിച്ചുനില്ക്കുന്നതായി നിന്നെ ക്കാനാണ്‌ എനിക്കിഷ്ടം.

 (വാൻ ഗോഗ് 1883 നവംബറിൽ തിയോക്കെഴുതിയത്)