2023, ജൂലൈ 9, ഞായറാഴ്‌ച

ജോർജ്ജ് ബാർക്കെർ - കവിത

കവിയിലില്ല കാവ്യം,

കവിത പോലും;

അതൊളിഞ്ഞിരിക്കുന്നു,

ഒരു പൊളിഞ്ഞ ചുമരിനു പിന്നിൽ,

ഒരു ജെറേനിയത്തിനുള്ളിൽ;

അല്ലെങ്കിലതലഞ്ഞുനടക്കുന്നു

ഒരു കണ്ണുപൊട്ടനെപ്പോലെ

അതിനൊരിക്കലും കിട്ടാത്തൊരു

പാർപ്പിടം തേടി.

അഭിപ്രായങ്ങളൊന്നുമില്ല: