എനിക്കൊരു മനുഷ്യനെ അറിയാം,
ഏതു പഴയ ശിലാലിഖിതവും അയാൾ വായിച്ചെടുക്കും;
ഏതു മൃതഭാഷയുടെയും ഏതു ജീവല്ഭാഷയുടെയും
വ്യ്യാകരണമയാൾക്കറിയാം;
അയാൾക്കറിയില്ല പക്ഷേ,
താൻ സ്നേഹിക്കുന്നുവെന്നയാൾ കരുതുന്ന സ്ത്രീയുടെ
കണ്ണുകളിലെഴുതിയതു വായിക്കാൻ.
ഏതു പഴയ ശിലാലിഖിതവും അയാൾ വായിച്ചെടുക്കും;
ഏതു മൃതഭാഷയുടെയും ഏതു ജീവല്ഭാഷയുടെയും
വ്യ്യാകരണമയാൾക്കറിയാം;
അയാൾക്കറിയില്ല പക്ഷേ,
താൻ സ്നേഹിക്കുന്നുവെന്നയാൾ കരുതുന്ന സ്ത്രീയുടെ
കണ്ണുകളിലെഴുതിയതു വായിക്കാൻ.
Shadab Vajdi1937ൽ ഷിറാസിൽ ജനിച്ച ഇറാനിയൻ കവയിത്രി. ഇപ്പോൾ ലണ്ടനിൽ ബി ബി സി പ്രൊഡ്യൂസർ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ