ഋതുക്കൾക്കു മേൽ ഒരു വീട്
കുട്ടികൾക്കും ജന്തുക്കൾക്കും ആപ്പിളുകൾക്കും ഒരു വീട്
ഇല്ലാത്തൊരു നക്ഷത്രത്തിനടിയിൽ
ശൂന്യസ്ഥലത്തിന്റെ ഒരു ചതുരക്കട്ട
വീട് ബാല്യത്തിന്റെ ദൂരദർശിനിയായിരുന്നു
വീട് വികാരത്തിന്റെ ചർമ്മമായിരുന്നു
ഒരു പെങ്ങളുടെ കവിളായിരുന്നു
ഒരു മരത്തിന്റെ ചില്ലയായിരുന്നു
ഒരു തീനാളം കവിളിനെ ഊതിക്കെടുത്തി
ഒരു വെടിയുണ്ട മരച്ചില്ല വെട്ടിക്കളഞ്ഞു
ഒരു കൂടിന്റെ ചിതറിയ ചാരത്തിനു മേൽ
വീടില്ലാത്ത ഒരു പട്ടാളക്കാരന്റെ പാട്ട്
വീട് ബാല്യത്തിന്റെ ചതുരക്കട്ടയാണ്
വീട് വികാരത്തിന്റെ പകിടയാണ്
ഒരു കരിഞ്ഞ പെങ്ങളുടെ ചിറകാണ്
ഒരുണക്കമരത്തിന്റെ ഇലയാണ്
(1956)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ