കാടു കയറുന്ന ചിന്തയ്ക്കു പേരു കേട്ട ആ നഗരത്തിൽ ഒരാൾ രാത്രിയിൽ “കള്ളൻ, കള്ളൻ!” എന്നു വിളിച്ചുകൂവിക്കൊണ്ട് തെരുവിലൂടെ ഓടിനടന്നു.
ആളുകൾ ചുറ്റും കൂടി; അയാളുടെ പരവേശം അല്പമൊന്നു ശമിച്ചപ്പോൾ അവർ ചോദിച്ചു: “കള്ളനെവിടെ?”
“എന്റെ വീട്ടിൽ.”
“അയാളെ നേരിട്ടു കണ്ടോ?”
“ഇല്ല.”
“എന്തെങ്കിലും നഷ്ടപ്പെട്ടോ?”
“ഇല്ല.”
“പിന്നെ കള്ളൻ കയറിയെന്ന് നിങ്ങൾക്കെങ്ങനെ മനസ്സിലായി?”
“കട്ടിലിൽ കിടക്കുമ്പോഴാണ് ഞാനോർത്തത്, കള്ളന്മാർ ഒച്ചയനക്കമില്ലാതെയാണ് വീട്ടിനുള്ളിൽ കയറി സാധനങ്ങൾ എടുത്തുകൊണ്ടുപോകുന്നതെന്ന്. എനിക്കൊരു ശബ്ദവും കേൾക്കാനുണ്ടായിരുന്നില്ല; അപ്പോഴെനിക്കു മനസ്സിലായി, വീട്ടിൽ കള്ളൻ കയറിയിട്ടുണ്ടെന്ന്; കാര്യം തിരിഞ്ഞോ, മണ്ടന്മാരേ!”
()
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ