2020, മേയ് 18, തിങ്കളാഴ്‌ച

ടാഗോർ - എന്റെ ഗാനം ഞാൻ നിർത്തിയേക്കാം...




എന്റെ ഗാനം ഞാൻ നിർത്തിയേക്കാം

നിന്റെ ഹിതമതാണെങ്കിൽ.
നിന്റെ മുഖത്തു നിന്നു ഞാൻ കണ്ണെടുക്കാം
നിന്റെ നെഞ്ചു പിടയ്ക്കുമതിനാലെങ്കിൽ.
നിന്റെ വഴി മാറി ഞാൻ നടക്കാം
എന്റെ നിഴലരികിൽക്കണ്ടു നീ പകയ്ക്കുമെങ്കിൽ.
നിന്റെയുദ്യാനത്തിലേക്കു കടക്കുകയില്ല ഞാൻ
നിന്റെ മാലകോർക്കലതുകൊണ്ടു പിഴയ്ക്കുമെങ്കിൽ.
നിന്റെ കടവത്തു തുഴഞ്ഞെത്തുകയുമില്ല ഞാൻ
നിന്റെ പുഴയതു കൊണ്ടു കലങ്ങുമെങ്കിൽ.


(ഉദ്യാനപാലകൻ-48)

അഭിപ്രായങ്ങളൊന്നുമില്ല: