മരങ്ങളേ!
നിങ്ങളൊരിക്കൽ അമ്പുകളായിരുന്നുവോ?
പിന്നെ നീലിമയിൽ നിന്നു പതിക്കുകയായിരുന്നുവോ?
നിങ്ങളെ തൊടുത്തുവിട്ടതേതു ഭീഷണരായ പടയാളികൾ?
നക്ഷത്രങ്ങൾ?
നിങ്ങളുടെ സംഗീതമുറപൊട്ടുന്നത്
കിളികളുടെ ആത്മാവിൽ നിന്ന്,
ദൈവത്തിന്റെ കണ്ണുകളിൽ നിന്ന്,
നിർഭരവികാരത്തിൽ നിന്ന്.
മരങ്ങളേ!
നിങ്ങളുടെ മുരത്ത വേരുകൾ തിരിച്ചറിയുമോ,
മണ്ണിലെന്റെ ഹൃദയത്തെ?
(1919)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ