2021, ജൂൺ 5, ശനിയാഴ്‌ച

ഒളിപ്പിക്കൽ

 ചില സംഗതികൾ ആവശ്യത്തിലധികം നിഗൂഢതയിൽ പൊതിഞ്ഞു വച്ചിരിക്കുകയാണെന്ന് എന്റെ മനസ്സിൽ തോന്നുന്നു. കുട്ടികളുടെ ഭാവന നിർമ്മലമായിരിക്കുക തന്നെയാണ് വേണ്ടത്; അതേ സമയം ആ നൈർമ്മല്യം തുടർന്നുകൊണ്ടുപോകാൻ അജ്ഞത ഉപയോഗപ്പെടുത്താനും പാടില്ല. ഒളിപ്പിക്കൽ അതിനു പിന്നിലെ സത്യാവസ്ഥയെ കൂടുതൽ സംശയിക്കുന്നതിലേക്കായിരിക്കും കുട്ടിയെ നയിക്കുക. ജിജ്ഞാസ പിന്നെ ചുഴിഞ്ഞു നോക്കാൻ പ്രേരിപ്പിക്കും; ഒരു ബഹളവുമില്ലാതെ തുറന്നു സംസാരിച്ചിരുന്നെങ്കിൽ അവരതിൽ ഒരു താല്പര്യവുമെടുക്കുമായിരുന്നില്ല. ആ അജ്ഞത നിലനിർത്താൻ കഴിഞ്ഞാൽ എനിക്കു വലിയ പരാതിയില്ല; എന്നാൽ അതു നടക്കില്ല. കുട്ടി മറ്റു കുട്ടികളുമായി സമ്പർക്കത്തിൽ വരുന്നു, അവന്റെ കയ്യിൽ പുസ്തകങ്ങൾ വന്നു വീഴുന്നു; അവൻ പിന്നെ ചിന്തിക്കാൻ തുടങ്ങുന്നു; അവൻ ഇപ്പോഴേ ചിലതൊക്കെ ഊഹിച്ചുകഴിഞ്ഞ കാര്യങ്ങളെ രക്ഷിതാക്കൾ രഹസ്യമാക്കി വയ്ക്കുന്നത് കൂടുതലറിയാനുള്ള അവന്റെ ആഗ്രഹത്തെ കൂട്ടുകയേ ചെയ്യുന്നുള്ളു. തുടർന്ന്, അപൂർണ്ണമായും രഹസ്യമായും തൃപ്തി വന്ന ആ ആഗ്രഹം ഉത്തേജനത്തിലേക്കു നയിക്കുകയും അവന്റെ ഭാവനയെ ദുഷിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ തന്റെ കുട്ടിക്ക് പാപം എന്താണെന്നുകൂടി അറിയില്ല എന്ന വിശ്വാസവുമായി അച്ഛനമ്മമാരിരിക്കുമ്പോൾ കുട്ടി പാപിയായിക്കഴിഞ്ഞിരിക്കുന്നു.

(From a letter of Multatuli quoted by Freud)

അഭിപ്രായങ്ങളൊന്നുമില്ല: