2021, ജൂൺ 5, ശനിയാഴ്‌ച

ബോദ്‌ലേർ- ഒരു നക്ഷത്രത്തിൻ്റെ ജീവചരിത്രം

 ചില ജീവചരിത്രങ്ങൾ എഴുതാൻ ഒരു പ്രയാസവുമില്ല: ഉദാഹരണത്തിന്‌, സംഭവങ്ങളും സാഹസികതകളും കൊണ്ടു തിങ്ങിനിറഞ്ഞ ജീവിതത്തിനുടമയായ ചിലരുടേത്; വസ്തുതകളും അവയുടെ തീയതികളും കാലാനുക്രമമായി ക്രോഡീകരിക്കുകയേ അവിടെ ചെയ്യാനുള്ളു. എന്നാൽ ഒരെഴുത്തുകാരന്റെ കർത്തവ്യത്തെ ഒരു സമാഹർത്താവിന്റെ കർത്തവ്യമായി ലഘൂകരിക്കുന്ന തരത്തിൽ ഒരു വിഷയവൈവിദ്ധ്യം ഇവിടെ എന്നെ സഹായിക്കാനില്ല. ഒരാത്മാവിന്റെ ഔന്നത്യമല്ലാതെ മറ്റൊന്നും ഇവിടെയില്ല. തന്റെ ഏറ്റവും നാടകീയമായ സാഹസികതകൾ സ്വന്തം മസ്തിഷ്കത്തിന്റെ കുംഭഗോപുരത്തിനടിയിൽ നിശ്ശബ്ദമായി അരങ്ങേറുന്ന ഒരു മനുഷ്യന്റെ ജീവിതമെഴുതുക എന്നത് തീർത്തും മറ്റൊരു മുറയിലുള്ള ഒരു സാഹിത്യോദ്യമമാണ്‌. ഒരു നിർദ്ദിഷ്ടനക്ഷത്രം നിർദ്ദിഷ്ടമായ ധർമ്മങ്ങളോടെ പിറവിയെടുക്കുന്നു; ഒരു മനുഷ്യന്റെ കാര്യവും അതുതന്നെ. ഇരുവരും തങ്ങൾക്കു പറഞ്ഞിട്ടുള്ള ഭാഗം പ്രൗഢമായും വിനീതമായും അഭിനയിച്ചുതീർക്കുന്നു. സൂര്യന്റെ ഒരു ജീവചരിത്രം നിങ്ങൾ എങ്ങനെയാണു സങ്കല്പിക്കുക? ആ നക്ഷത്രം ജീവന്റെ ആദ്യലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയ നാൾ മുതൽ ഏകതാനതയും പ്രകാശവും ഗാംഭീര്യവും നിറഞ്ഞ ഒരു കഥയാണത്.

(തന്റെ സമകാലികനായ എഴുത്തുകാരൻ തിയോഫിൽ ഗോത്തിയേയെക്കുറിച്ചുള്ള ഒരു പഠനത്തിൽ ബോദ്‌ലേർ) 

അഭിപ്രായങ്ങളൊന്നുമില്ല: