2021, ജൂൺ 5, ശനിയാഴ്‌ച

സിമോങ്ങ് ദ് ബുവ്വ - വാർദ്ധക്യം

 ചോദ്യം: വാർദ്ധക്യത്തെക്കുറിച്ചു പറഞ്ഞത് കുറച്ചരോചകമായെന്ന് ചില നിരൂപകർക്കും വായനക്കാർക്കും അഭിപ്രായമുണ്ടല്ലോ?

സിമോങ്ങ് ദ് ബുവ്വ: ഞാൻ അങ്ങനെ പറഞ്ഞത് പലർക്കും ഇഷ്ടപ്പെട്ടിട്ടില്ല, കാരണം, അവർക്കു താല്പര്യം ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളും ഒരേപോലെ രമണീയമാണെന്നു വിശ്വസിക്കാനാണ്‌; കുട്ടികൾ നിഷ്കളങ്കരാണെന്നും നവദമ്പതികൾ സന്തുഷ്ടരാണെന്നും വൃദ്ധജനങ്ങൾ പ്രശാന്തമനസ്കരാണെന്നുമാണ്‌ അവർക്കു വിശ്വസിക്കേണ്ടത്. ഞാനെന്റെ ജീവിതകാലം മുഴുവൻ അങ്ങനെയുള്ള ധാരണകളോടു കലഹിച്ചിട്ടുണ്ട്; ആ നിമിഷം- ഞാൻ ഉദ്ദേശിക്കുന്നത് വാർദ്ധക്യമല്ല, വാർദ്ധക്യത്തിന്റെ തുടക്കമാണ്‌- ഒരാളുടെ അസ്തിത്വത്തിലെ ഒരു മാറ്റത്തെ, അസംഖ്യം സംഗതികളുടെ നഷ്ടത്തിലൂടെ പ്രത്യക്ഷമാകുന്ന ഒരു മാറ്റത്തെയാണ്‌ പ്രതിനിധീകരിക്കുന്നതെന്നതിൽ എനിക്കു സംശയമേയില്ല, അതിനി നിങ്ങൾക്കൊന്നിന്റെയും കുറവില്ലെങ്കിലും, ആരൊക്കെ നിങ്ങളെ സ്നേഹിക്കാനുണ്ടായാലും, എന്തൊക്കെ നിങ്ങൾക്കു ചെയ്യാനുണ്ടായാലും. അവയൊന്നും നഷ്ടപ്പെടുന്നതിൽ നിങ്ങൾക്കു സങ്കടമില്ലെങ്കിൽ നിങ്ങളവയെ സ്നേഹിച്ചിരുന്നില്ലെന്നേ അർത്ഥമുള്ളു. വാർദ്ധക്യത്തെയോ മരണത്തെയോ രണ്ടാമതൊന്നാലോചിക്കാതെ വാഴ്ത്തുന്നവർ ജീവിതത്തെ ശരിക്കും സ്നേഹിച്ചിട്ടില്ലെന്നാണ്‌ എന്റെ തോന്നൽ.
(1965ലെ പാരീസ് റിവ്യു സംഭാഷണത്തിൽ നിന്ന്)

അഭിപ്രായങ്ങളൊന്നുമില്ല: