അന്ധവിശ്വാസങ്ങളിൽ വച്ചേറ്റവും ഹാനികരമായതാണ് ആത്മാവിന്റെ നിത്യതയിലുള്ള വിശ്വാസം. അനുഗ്രഹദാതാവായ ഒരു ദൈവത്തെക്കുറിച്ചുള്ള സങ്കല്പം പോലെതന്നെ അബ്രഹാമിക് മതങ്ങളുടെ ഒരാധാരശിലയാണ് മനുഷ്യന് ഒരു പരലോകത്ത് മരണാനന്തരാസ്തിത്വമുണ്ടെന്നആശയം. വ്യക്തിപരമായ അമരത്വത്തെക്കുറിച്ചുള്ള കെട്ടുറപ്പുള്ള ഒരു സിദ്ധാന്തം യുക്തിയിൽ അധിഷ്ഠിതമായ ഒരു ജീവിതത്തെ ഹാനികരമായി ബാധിക്കുകയേയുള്ളു. മനുഷ്യൻ മരിച്ചാലും അവശേഷിക്കുന്ന ഒരു മനസ്സിനെക്കുറിച്ച് സ്പിനോസ തന്റെ 'എത്തിക്സി'ന്റെ അവസാനഭാഗത്തു പറയുന്നുണ്ട്. അതിൽ പക്ഷേ, വ്യക്തിപരമായി ഒന്നുമില്ല; അയാൾ തന്റെ ജീവിതകാലം കൊണ്ടു സ്വരൂപിച്ച അറിവും ആശയങ്ങളും ബാക്കിനില്ക്കുമെന്നേ അതുകൊണ്ടർത്ഥമാക്കാനുള്ളു. നിങ്ങൾ മരിച്ചാൽ, സ്പിനോസ പറയുന്നു, നിങ്ങൾ മരിച്ചു, അത്രതന്നെ.
(സ്പിനോസയെക്കുറിച്ച് സ്റ്റീഫൻ നാഡ്ലെർ എഴുതിയ ലേഖനത്തിൽ നിന്ന്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ