2021, ജൂൺ 4, വെള്ളിയാഴ്‌ച

നബക്കോഫ് - കഥാപാത്രങ്ങളുടെ നിയന്ത്രണം

 ചോദ്യം: തന്റെ നായകകഥാപാത്രങ്ങൾ ചിലപ്പോൾ തന്റെ നോവലുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതായും അവർ പറഞ്ഞ വഴിക്ക് നോവൽ പോകുന്നതായും ഇ. എം. ഫോർസ്റ്റർ പറയുന്നുണ്ട്. ഇത് താങ്കൾക്ക് എന്നെങ്കിലും ഒരു പ്രശ്നമായിട്ടുണ്ടോ, അതോ പൂർണ്ണനിയന്ത്രണം താങ്കളുടെ കൈകളിലാണോ?

വ്ലാദിമിർ നബക്കോഫ്: മി. ഫോർസ്റ്ററുടെ നോവലുകളെക്കുറിച്ചുള്ള എന്റെ അറിവ് ഒരു നോവലിൽ ഒതുങ്ങുന്നു; അതെനിക്ക് ഇഷ്ടപ്പെട്ടതുമില്ല. അതെന്തായാലും കൈവിട്ടുപോകുന്ന കഥാപാത്രങ്ങളെക്കുറിച്ചുള്ള ആ പഴഞ്ചൻ വിചാരത്തിന്റെ ജനയിതാവ് അദ്ദേഹമല്ല; തൂലികകളുടെ കാലത്തോളം പഴക്കമുണ്ടതിന്‌. ഇന്ത്യയിലേക്കോ മറ്റെവിടേക്കെങ്കിലുമോ കൊണ്ടുപോകുന്ന വഴിക്ക് കുതറി രക്ഷപ്പെടാൻ ശ്രമിക്കുന്ന അദ്ദേഹത്തിന്റെ കഥാപാത്രങ്ങളോട് എനിക്കു സഹതാപമുണ്ട്. എന്റെ കഥാപാത്രങ്ങൾ പക്ഷേ, എന്റെ അടിമപ്പണിക്കാരാണ്‌.


(പാരീസ് റിവ്യു ഇന്റർവ്യൂവിൽ നിന്ന്)

അഭിപ്രായങ്ങളൊന്നുമില്ല: