2021, ജൂൺ 4, വെള്ളിയാഴ്‌ച

ഫ്രീഡ്രിക് നീച്ച - മീഡിയ വീറ്റ*



ഇല്ല! ജീവിതമെന്നെ കബളിപ്പിക്കുകയോ നിരാശപ്പെടുത്തുകയോ ചെയ്തിട്ടില്ല! ഓരോ കൊല്ലം കഴിയുന്തോറും ഞാനതിനെ കൂടുതൽ സമൃദ്ധവും കൂടുതൽ കാമ്യവും കൂടുതൽ നിഗൂഢവുമായിട്ടാണു കാണുന്നത്- ആ മഹാവിമോചകൻ എന്റെ തുടലുകൾ അറുത്തുമാറ്റിയ ആ ദിവസം മുതൽ: ജീവിതം ചിന്തകന്‌ ഒരു പരീക്ഷണമാകാം, അല്ലാതെ അതൊരു കർത്തവ്യമോ ഒരു ദുരന്തമോ ഒരു ചതിയോ അല്ല എന്ന ആശയം- അതാണെന്നെ മോചിപ്പിച്ചത്.

മറ്റുള്ളവർക്ക് അറിവു തന്നെ മറ്റു ചിലതായേക്കാം: ഉദാഹരണത്തിന്‌, ഒരു സുഖശയ്യ, അല്ലെങ്കിൽ അതിനുള്ള വഴി, ഒരു വിനോദം, ഒരു നേരമ്പോക്ക്. എനിക്കത് അപായങ്ങളുടേയും വിജയങ്ങളുടേയും ഒരു ലോകമാണ്‌; എന്റെ മനോവികാരങ്ങൾക്കും സ്ഥാനമുള്ള, അവയ്ക്കു നൃത്തം വയ്ക്കാനും ഓടിക്കളിക്കാനും സ്വാതന്ത്ര്യമുള്ള ഒരിടം. “ജീവിതം ജ്ഞാനത്തിലേക്കുള്ള ഒരു മാർഗ്ഗമാണ്‌‌,” ഈ പ്രമാണം ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട് നിങ്ങൾക്കു ധൈര്യത്തോടെ ജീവിക്കാം എന്നു മാത്രമല്ല, ആഹ്ലാദത്തോടെ ജീവിക്കുകയും ആഹ്ലാദത്തോടെ ചിരിക്കുകയും ചെയ്യാം! നന്നായി ചിരിക്കാനും നന്നായി ജീവിക്കാനും ഒരാളെങ്ങനെ അറിയാൻ, പൊരുതാനും ജയിക്കാനും നന്നായിട്ടറിയില്ല അയാൾക്കെങ്കിൽ!


*ജീവിതത്തിനിടയിലും മരണത്തിലാണു നാം എന്നർത്ഥം വരുന്ന ഒരു ലാറ്റിൻ പ്രയോഗം Media vita in morte sumus

അഭിപ്രായങ്ങളൊന്നുമില്ല: