2016, മാർച്ച് 11, വെള്ളിയാഴ്‌ച

തിയോഡോർ സ്പെൻസർ - ദിവസം

images (1)


ദിവസം ആദ്യമൊരു വർഷമായിരുന്നു,
കുട്ടികൾ പൂന്തോട്ടത്തിലോടിനടന്ന കാലം.


ദിവസം ഒരു മാസമായിച്ചുരുങ്ങി,
കുട്ടികൾ പന്തു തട്ടി നടന്ന കാലം.


ദിവസം ഒരാഴ്ചയായി പിന്നെ,
യുവാക്കൾ പൂന്തോട്ടത്തിലുലാത്തുന്ന കാലം;


ദിവസം ഒരു ദിവസം തന്നെയായി,
പ്രണയത്തിനുയരം വച്ച കാലം.


ദിവസം ഒരു മണിക്കൂറായിച്ചുരുങ്ങി,
കിഴവന്മാർ പൂന്തോട്ടത്തിൽ വേയ്ച്ചുനടന്ന കാലം;


ദിവസം നിത്യതയായി ദീർഘിക്കും,
അതൊന്നുമല്ലാതാകുന്ന കാലം.


തിയോഡോർ സ്പെൻസർ Theodore Spencer(1902-1949)- അമേരിക്കൻ കവിയും അക്കാഡമിക്കും. Theodore Spencer

THE DAY

The day was a year at first
When children played in the garden;
The day shrank down to a month
When the boys played ball;
The day was a week thereafter
When young men walked in the garden;
the day was itself a day
when love grew tall
the day shrank down to an hour
when old man limped in the garden
The day will last forever
When it is nothing at all.



അഭിപ്രായങ്ങളൊന്നുമില്ല: