എട്ടു പേരുടെ കുടുംബം.
കിടക്കകൾ ആകെ രണ്ട്.
രാത്രിയാവുമ്പോൾ
എന്തു ചെയ്യുമവർ?
അച്ഛനൊപ്പം മൂന്നുപേർ,
അമ്മയ്ക്കൊപ്പം മൂന്നു പേർ:
ഒരാളുടെ കൈകാലുകൾ
അന്യന്റെ മേലായി.
രാത്രിയാവുമ്പോൾ,
കിടക്കാനൊരുങ്ങുമ്പോൾ,
അമ്മയ്ക്കാശ തോന്നുന്നു,
താൻ മരിച്ചിരുന്നുവെങ്കിലെന്ന്.
വിശ്രമിക്കാനായി
തനിയ്ക്കായൊരിടം.
ഇടുങ്ങിയതാണത്-
എന്നാൽ താനൊറ്റയ്ക്കാണവിടെ.
അവ്രോം റെയ്സെൻ Avrom Reyzen(1876-1953) - യിദ്ദിഷ് കവിയും പത്രപ്രവർത്തകനും. ബെലോറഷ്യയിലെ മിൻസ്കിൽ ജനിച്ചു.
Link to Avrom Reyzen
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ