2016, മാർച്ച് 23, ബുധനാഴ്‌ച

ചിയി ചി - നര

grey-hair-006



അതിൽ ചായം തേക്കേണ്ട,
അതിനെപ്പിഴുതെടുക്കേണ്ട.
തല മുഴുവനതു പരക്കട്ടെ.
ഒരു മരുന്നും ആ വെളുപ്പിനെ തടുക്കില്ല,
ഒരു കറുപ്പും ശിശിരം കടക്കുകയുമില്ല.
പതുപതുത്തൊരു തലയിണയിൽ
തലയെടുത്തുവയ്ക്കൂ,
ചീവീടുകളെ കേട്ടുകിടക്കൂ,
അലസം ചരിഞ്ഞുകിടന്ന്
ചോലയുടെ കളകളത്തിനു കാതോർക്കൂ-
ഈ വിശാലവീക്ഷണത്തിലേക്കുയരാൻ
ഞങ്ങള്‍ക്കാകുന്നില്ലെങ്കിലതിനു കാരണം,
നരച്ച മുടിയിഴേ,
നീ ഞങ്ങളെ അത്ര ദുഃഖിപ്പിക്കുന്നുവെന്നതു തന്നെ.




ചിയി ചി (864-937) - ചൈനീസ് കവിതയുടെ സുവർണ്ണയുഗമായ ടാങ്ങ് കാലഘട്ടത്തിൽ ജീവിച്ചിരുന്ന കവി.

അഭിപ്രായങ്ങളൊന്നുമില്ല: