എല്ലാ പാലങ്ങളും പൊളിച്ചുകളയരുതേ,
ഒരുനാൾ നിനക്കു മടങ്ങേണ്ടി വന്നാലോ?
പറന്നുപോകാൻ നീ കിളിയല്ല, പൂമ്പാറ്റയുമല്ല.
പാലമില്ലെങ്കിൽ ആഗ്രഹിക്കുന്നതു വെറുതേ,
ചെയ്ത തെറ്റു മനസ്സിലാക്കുന്നതും വെറുതേ.
എല്ലാ പാലങ്ങളും പൊളിച്ചുകളയരുതേ,
ഒരുനാൾ നിനക്കു മടങ്ങേണ്ടി വന്നാലോ?
നിന്റെ ഹൃദയത്തിനും എനിക്കുമിടയിൽ
ഒരു പാലമെങ്കിലും ബാക്കി നിർത്തൂ.
മനസ്സിലാവാതെ പോയതു മനസ്സിലാവാൻ
ഏകാന്തതയിൽ എളുപ്പമായെന്നു വരാം,
കഴിഞ്ഞതൊന്നിലേക്കു മടങ്ങിപ്പോകാൻ
ഓർമ്മകൾ നിന്നോടു പറഞ്ഞുവെന്നു വരാം...
ഇവോ ആൻഡ്രിച് Ivo Andric (1892-1975)- ഡ്രീനാ നദിയിലെ പാലം എന്ന നോവലിലൂടെ പ്രസിദ്ധനായ യുഗോസ്ലാവിയൻ സാഹിത്യകാരൻ. 1961ല്‍ നോബല്‍ സമ്മാനം ലഭിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ