എന്റെ കീശയിൽ തന്റെ കൈ ഇടരുത്, സഹോദരാ.
എന്റേതാണത്. മറ്റാരുമതിൽ കൈ കടത്തരുത്.
നിങ്ങൾക്കതിൽ കാര്യമേയില്ല.
അതിലെന്റെ പാസ് ബുക്കുണ്ടാവാം,
എന്റെ കടങ്ങളുടെ കണക്കുണ്ടാവാം,
എന്റെ പ്രണയലേഖനങ്ങളുണ്ടാവാം.
അതിലെന്തുവേണമെങ്കിലുമുണ്ടാവാം.
പക്ഷേ എന്റേതു മാത്രമാണത്.
എന്റെ ദുരിതങ്ങളുടെ കുരുക്കഴിക്കാൻ താങ്കൾക്കാവില്ല.
അതങ്ങനെ കിടക്കട്ടെ.
എനിക്കു താങ്കളുടെ സൌഹൃദം മാത്രം തന്നാലും.
വേണ്ടെന്നേ.എന്റെ കീശയിലുള്ളതിനെച്ചൊല്ലി നിങ്ങളാധിപ്പെടേണ്ട.
നിങ്ങളുടെ കീശയിലുള്ളതിനെച്ചൊല്ലി ഞാൻ വേവലാതിപ്പെടുന്നില്ലല്ലോ.
നമുക്കിടയിലെ ആകാശം കാറൊഴിഞ്ഞതാവട്ടെ.
അതുമാത്രം മതി നമുക്ക്.
കന്നട കവി. (1926-2013)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ