ഹാ, എനിക്കു നിന്നോടു പ്രണയമായിരുന്നപ്പോൾ,
അന്നു ഞാൻ നിർമ്മലനും ധീരനുമായിരുന്നു;
മൈലുകൾക്കപ്പുറത്തേക്കെന്റെ കീർത്തി പരന്നിരുന്നു,
എത്ര നല്ല പെരുമാറ്റമാണെന്റേതെന്നും.
ഇന്നാ ഭ്രമം സാവധാനം കടന്നുപോകവെ,
ഇനി യാതൊന്നും ശേഷിക്കില്ല;
മൈലുകൾക്കപ്പുറത്തേക്കാളുകളിനി പറഞ്ഞുതുടങ്ങും,
ഞാനെന്റെ തനിപ്രകൃതമായിരിക്കുന്നുവെന്നും.
Alfred Edward Housman(1859-1936)- ഇംഗ്ളീഷ് കവിയും ക്ളാസ്സിക്കൽ പണ്ഡിതനും. A Shropshire Lad എന്ന കവിതാസമാഹാരം പ്രധാനപ്പെട്ട കൃതി.
Oh, when I was in love with you,
Then I was clean and brave,
And miles around the wonder grew
How well did I behave.
And now the fancy passes by,
And nothing will remain,
And miles around they'll say that I
Am quite myself again.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ