2016, മാർച്ച് 9, ബുധനാഴ്‌ച

അഹ്‌മത്ജൻ ഒസ്മാൻ - ശോകത്തിന്റെ ശേഷിപ്പുകൾ

cache_240_240_0_0_80_16777215_08uyghur_ghijaklink to image



നക്ഷത്രങ്ങളെന്നോടു പറഞ്ഞു
തൊട്ടിലാട്ടുമ്പോൾ എന്റമ്മ പാടിയിരുന്ന
മൂളിപ്പാട്ടുകൾ മാത്രമാണതെന്ന്.


ചന്ദ്രനെന്നോടു പറഞ്ഞു
ആകാശക്കണ്ണാടിയിൽ പ്രതിഫലിച്ച
എന്റെയൊരു സ്വപ്നം മാത്രമാണതെന്ന്.


രാത്രി എന്നോടു പറഞ്ഞു
എന്റമ്മയുടെ ശോകത്തിന്റെ
എരിഞ്ഞടങ്ങിയ കനലുകൾ മാത്രമാണതെന്ന്.


അഹ്‌മത്ജൻ ഒസ്മാൻ Ahmatjan Osman(ജ.1964) ചൈനയിലെ ഉയ്ഗുർ ഭാഷാന്യൂനപക്ഷത്തിലെ പ്രധാനപ്പെട്ട കവി. ഉറുംചി പ്രവിശ്യയിൽ ജനിച്ചു. സാംസ്കാരികവിപ്ളവത്തിനു ശേഷം സിറിയയിലെ ഡമാസ്കസ് സർവകലാശാലയിൽ അറബി പഠനം. പഠനശേഷം ചൈനയിലേക്കു മടങ്ങിയെങ്കിലും ഭരണകൂടവുമായുള്ള പ്രശ്നങ്ങൾ കാരണം രാജ്യം വിട്ടു. സിറിയയിൽ പത്രപ്രവർത്തകനായി കുറച്ചു കാലം ജോലി ചെയ്തുവെങ്കിലും ചൈനയുടെ സമ്മർദ്ദത്താൽ അവിടം വിടേണ്ടിവന്നു. ഇപ്പോൾ ഭാര്യയും രണ്ടു പെണ്മക്കളുമായി കാനഡയിൽ രാഷ്ട്രീയാഭയാർത്ഥിയായി ജീവിക്കുന്നു. സ്വഭാഷയ്ക്കൊപ്പം അറബിയിലും എഴുതുന്നു.



അഭിപ്രായങ്ങളൊന്നുമില്ല: