പതുപതുത്ത സോക്സുകൾ പകലു മുഴുവൻ അവയെ ലാളിക്കാനുണ്ട്; തുകലു തുന്നിയ ഷൂസുകൾ അവയെ പ്രതിരോധിക്കുന്നുമുണ്ട്; എന്റെ കാൽവിരലുകൾ പക്ഷേ, അതൊന്നും ശ്രദ്ധിക്കുന്നേയില്ല. അവയ്ക്കാകെ താല്പര്യം നഖങ്ങളിങ്ങനെ നീട്ടിവിടുന്നതിലാണ്- കൊമ്പു പോലത്തൊരു വസ്തുവിന്റെ അർദ്ധതാര്യമായ, വളയുന്ന പാളികൾ; അതൊരു പ്രതിരോധമാണെങ്കിൽ, എന്തിനെതിരെ? മൃഗീയമായവ, അവയ്ക്കു മാത്രം കഴിയുന്ന രീതിയിൽ അവിശ്വാസം പെരുത്തവ; എന്റെ കാൽവിരലുകൾ ഇളവെന്നതില്ലാതെ പണിയെടുക്കുകയാണ്, ബലഹീനമായ ആ പടക്കോപ്പുകൾ നിർമ്മിക്കാൻ. പ്രപഞ്ചത്തിനും അതിന്റെ ആനന്ദങ്ങൾക്കും പുറംതിരിഞ്ഞുനിൽക്കുകയാണവ, മുന പോയ ആ അസ്ത്രമുനകൾ പത്തെണ്ണം ഒരന്തവുമില്ലാതെ നീട്ടിനീട്ടി വിടാനായി മാത്രം. കാലാകാലം ഒരു സോലിൻഗെൻ കത്രികയുടെ നിശിതമായ വായ്ത്തല അവയെ മുറിച്ചുതള്ളുന്നുമുണ്ട്. എന്റെ ജന്മപൂർവ്വബന്ധനത്തിന്റെ തൊണ്ണൂറാമതു സന്ധ്യവെളിച്ചത്തിലാണ് വിചിത്രമായ ഈ ഫാക്റ്ററിയുടെ ചക്രങ്ങൾ ആദ്യമായി തിരിഞ്ഞുതുടങ്ങുന്നത്. ഉണങ്ങിയ പൂക്കളും ഉറുക്കുകളും കൊണ്ടു മോടിയാക്കിയ, ചാമ്പൽനിറത്തിലുള്ള ഒരു പെട്ടകത്തിലാക്കി റിക്കോലിറ്റായിൽ എന്നെ കൊണ്ടൊതുക്കിവയ്ക്കുന്ന കാലത്തും എന്റെ കാൽവിരലുകൾ ഒരുതരം നിർബന്ധബുദ്ധിയോടെ പണി തുടരുന്നുണ്ടാവും, ജീർണ്ണത അവയെ, എന്റെ കവിളത്തെ താടിരോമങ്ങളെയും, മന്ദഗതിയിലാക്കുന്നതു വരെ.
(1934)
സോലിൻഗെൻ- കത്തി,കത്രിക നിർമ്മാണത്തിനു പേരു കേട്ട ജർമ്മൻ നഗരം
റിക്കോലിറ്റ - സമൂഹത്തിലെ ഉന്നതന്മാർക്കായുള്ള ബ്യൂണോഴ്സ് അയഴ്സിലെ ശവപ്പറമ്പ്
Toenails
By day soft socks pamper them and hobnailed boots lend them support, but my toes don't care about this. Their only concern is growing nails - semi-transparent, horny, resilient sheaths to protect them. From what? Wary brutes that they are, never for a second do they stop producing their puny armour. They reject the world and all its delights and go on endlessly manufacturing useless claws, which are snipped time and again by a pair of Solingen scissors. It took my toes some ninety twilit days of prenatal imprisonment to set this one industry in motion. When I'm laid to rest in the Recoleta, in an ash-grey house bedecked with dried flowers and talismans, my toenails will persist in their stubborn toil until corruption curbs them. Them, and the beard on my face.Translated by Norman Thomas di Giovanni
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ