2016, മാർച്ച് 7, തിങ്കളാഴ്‌ച

ബോർഹസ്‌ - പുരാവൃത്തം

Africa-2-hombres-en-duna-desierto



ആബേലിന്റെ മരണത്തിനു ശേഷം കായേനും ആബേലും കണ്ടുമുട്ടി. അവർ മരുഭൂമിയിലൂടെ നടക്കുകയായിരുന്നു;ഇരുവരും കിളരം കൂടുതലുള്ളവരായതുകൊണ്ട്‌ ദൂരെനിന്നേ അവർ പരസ്പരം തിരിച്ചറിഞ്ഞു. ജ്യേഷ്ഠനും അനുജനും നിലത്തിരുന്ന്, തീപൂട്ടി ആഹാരമുണ്ടാക്കിക്കഴിച്ചു. ഇരുട്ടുവീഴുമ്പോൾ തളർന്നുപോയവർ ചെയ്യുന്നപോലെ അവർ ഒന്നും മിണ്ടാതെയിരുന്നു. ആകാശത്ത്‌ ഒരു നക്ഷത്രം നിന്നുതിളങ്ങി; അതിനിനിയും പേരു വീണിട്ടില്ല. ആബേലിന്റെ നെറ്റിയിൽ കല്ലിന്റെ പാടു കിടക്കുന്നത്‌ തീയുടെ വെളിച്ചത്തിൽ കായേൻ കണ്ടു; അയാൾ വായിലേക്കു കൊണ്ടുപോയ ഉരുള താഴെയിട്ടിട്ട്‌ തന്റെ സഹോദരനോട്‌ മാപ്പിരന്നു.

"എന്നെ കൊന്നത്‌ നിങ്ങളായിരുന്നോ, അതോ ഞാൻ നിങ്ങളെ കൊല്ലുകയായിരുന്നോ?" ആബേൽ പറഞ്ഞു. "എനിക്കൊന്നും ഓർമ്മയില്ല; നമ്മൾ മുൻപത്തെപ്പോലെ ഇതാ ഇവിടെയുണ്ടല്ലോ."

"നീയെനിക്ക്‌ യഥാർത്ഥമായും മാപ്പുനൽകിയെന്ന് എനിക്കിപ്പോൾ മനസ്സിലായി," കായേൻ പറഞ്ഞു. "മറക്കുകയെന്നാൽ മാപ്പുനൽകുക എന്നുതന്നെയാണ്‌. ഞാനും മറക്കാൻ ശ്രമിക്കാം."

"അതെ," ആബേൽ സാവധാനം പറഞ്ഞു. "പശ്ചാത്താപമുള്ളിടത്തോളം കാലം ചെയ്ത പാപവും തീരില്ല."
*



Legend
Abel and Cain met each other after Abel's death. They walked through the desert and recognized each other from afar, because they were both very tall. The brothers sat on the earth, made a fire, and ate.
They remained silent, in the maner of those who are
tired at the end of the day. A star appeared in the sky, one whose name nobody can remember. By the light of the flame, Cain noticed the mark of a stone indented in Abel's forehead and the bread he had raised to his lips fell before he could eat it and he asked whether his crime had been forgiven.
Abel answered:
"Did you kill me or did I kill you? I already cannot remember, and here we are, together like before."
"Now, you must have forgiven me," Cain said, "because to forget is to forgive. I will, too, try to forget."
Abel replied softly"
"That's right. While the remorse lasts, so does the guilt."








അഭിപ്രായങ്ങളൊന്നുമില്ല: