![alvaro yunke[4] alvaro yunke[4]](https://lh3.googleusercontent.com/-N6QDCdeoECo/Vt-l2af09JI/AAAAAAAA9xc/zle7ppJv5qk/alvaro%252520yunke%25255B4%25255D_thumb%25255B2%25255D.jpg?imgmax=800)
തെരുവുകവിതേ,
ഏവർക്കുമായവളേ, ഉടമകളില്ലാത്തവളേ,
ഒരു നിമിഷത്തേക്കു നിന്നെ ഞാൻ ബന്ധിക്കട്ടെ,
ഒരു നിമിഷത്തേക്കെന്റെ വരികളിൽ.
തെരുവുകവിതേ,
ഇനി നീ തെരുവിലേക്കു മടങ്ങിക്കോളൂ,
ഏവരുടേതുമാകൂ, ആരുടേതുമാകാതെ,
ഒരു വേശ്യയെപ്പോലെ, കവിതേ!
അൽവാരോ യുൻകേ Alvaro Yunque(1889-1982)- അർജന്റീനിയൻ കവിയും കഥാകാരനും നാടകകൃത്തും പത്രപരവർത്തകനും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ